ചണ്ഢീഗഡ് : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ശുദ്ധജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഡൽഹി സർക്കാരിനെതിരെ വിർശനം ഉന്നയിച്ചിരിക്കുന്നത്.
ഡൽഹിക്ക് അനുവദിച്ചിരിക്കുന്ന ശുദ്ധജലം ഹരിയാന സർക്കാർ തടഞ്ഞുവയ്ക്കുകയാണെന്ന് ഡൽഹി ജലബോർഡ് ആരോപിച്ചതിന് പിന്നാലെയാണ് തര്‍ക്കം രൂക്ഷമായത്. എന്ത് പ്രശ്‌നമായാലും അത് ഇനി മലനീകരണത്തിന്റെ പേരിലായാലും ഹരിയാന സർക്കാരിനെ കുറ്റപ്പെടുത്തുകയാണ് ഡൽഹി സർക്കാരെന്നും ഖട്ടർ പറഞ്ഞു.
ഒരുതുള്ളി വെള്ളംപോലും ഹരിയാന സർക്കാർ തടഞ്ഞുവെക്കുന്നില്ലെന്നും ഖട്ടർ പറഞ്ഞു.
പ്രശ്‌നങ്ങളൊക്കെ സഹിച്ചാണ് ഡൽഹിക്ക് വെള്ളം നൽകുന്നത്. യമുനയിൽ നിന്ന് 2,000 ക്യുസെക്‌സ് വെള്ളമാണ് ഹരിയാനക്ക് ലഭിക്കുന്നത്. അതിൽ 1,050 ക്യുസെക്‌സ് വെള്ളം ഡൽഹിക്ക് നൽകുന്നുണ്ടെന്നും ഖട്ടർ പറഞ്ഞു. ഡൽഹിക്ക് എത്രയാണോ ആവശ്യം അതിനേക്കാൾ വെള്ളം ഹരിയാനക്കും ആവശ്യമുണ്ടെന്നും ഖട്ടര്‍ പറഞ്ഞു. 2 കോടിയാണ് ഡൽഹിയിലെ ജനസംഖ്യ. ഹരിയാനയിലേത് 2.90 ആണ്. ഭരിക്കാൻ അറിയില്ലെങ്കിൽ ഡൽഹിയെ ഞങ്ങള്‍ക്ക് കൈമാറുന്നതാണ് നല്ലതെന്നും ഖട്ടർ കൂട്ടിച്ചേര്‍ത്തു.
Post Your Comments