Latest NewsKeralaNews

കുതിച്ചുയർന്ന് സ്വര്‍ണവില: ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഈ മാസം ഒന്നിന് 35200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില.

തിരുവനന്തപുരം:  സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ വർധനവ്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജൂലൈ ഒന്നിന് പവന് 35200 രൂപയായിരുന്നു.

Read Also: സംസ്ഥാനത്തെ വികസനപദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ പിന്തുണ തേടി മുഖ്യമന്ത്രി: കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്ത പ്രധാന വിഷയങ്ങൾ

മൂന്നു ദിവസമായി ഒരേ നിരക്കില്‍ തുടര്‍ന്ന ശേഷം തിങ്കളാഴ്ച സ്വര്‍ണ വില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. എന്നാല്‍ ചൊവ്വാഴ്ച പവന് 120 രൂപ വര്‍ധിച്ചു. ഈ മാസം ഒന്നിന് 35200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ക്രമാനുഗതമായി വര്‍ധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button