കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തുടരാനാവില്ലെന്ന് കോടതി ഉത്തരവ്. മഠത്തിൽ തുടരുകയാണെങ്കിൽ പോലീസ് സംരക്ഷണം നൽകാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. എന്നാൽ സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിന് പുറത്ത് എവിടെ വേണമെങ്കിലും താമസിക്കാമെന്നും, മറ്റെവിടെ താമസിച്ചാലും പോലീസ് സംരക്ഷണം നൽകാമെന്നുമാണ് കോടതി പ്രതികരിച്ചത്.
Also Read:മൈഗ്രെയ്ൻ തലവേദനയുള്ളവർ നിർബന്ധമായും ഈ ഭക്ഷണങ്ങൾ ശീലമാക്കുക
കോടതി വിധിക്കെതിരെ നിറമിഴികളോടെയാണ് സിസ്റ്റർ പ്രതികരിച്ചത്. തന്നെ തെരുവിലേക്ക് വലിച്ചെറിയരുതെന്നാണ് അവർ കോടതിയോട് പറഞ്ഞത്. പ്രതികൂല വിധിയുണ്ടായാൽ സഭയ്ക്കുള്ളിൽ തന്നെ പോരാടുന്ന ഒരുപാട് സിസ്റ്റർമാർക്ക് അത് തിരിച്ചടിയാകുമെന്നും സിസ്റ്റർ കോടതിയോട് പറഞ്ഞു. തുടർന്ന് കേസിന്റെ വിധി പറയൽ മാറ്റുകയായിരുന്നു.
അതേസമയം, മഠത്തിൽ നിന്ന് മാറി താമസിക്കില്ലെന്ന എന്ന വാദത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു. ഫാദർ ഫ്രാങ്കോയുടെ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട ഒരു പെൺകുട്ടിയ്ക്ക് വേണ്ടിയിട്ടാണ് താൻ മുന്നോട്ട് വന്നതെന്നും സിസ്റ്റർ ലൂസി മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments