ടെൻഷനും സ്‌ട്രെസുമെല്ലാം സമാധാനപരമായ ഉറക്കം ലഭിക്കുന്നതിൽ നിന്ന് നമ്മെ തടയുന്ന കാര്യങ്ങളാണ്. വേണ്ടത്ര ഉറക്കം കിട്ടിയില്ലെങ്കില്‍ പിന്നെ അടുത്ത ദിവസത്തെ കാര്യം പറയുകയും വേണ്ട. ആശങ്കകളിൽ നിന്നും ജോലിയിലെയും വീട്ടിലെയും പ്രശ്‌നങ്ങൾക്കിടയിലും സുഖമായി ഉറങ്ങാൻ ചില വഴികൾ നോക്കാം.
➤ ഉറക്കം വരാത്തതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് നിങ്ങളുടെ കിടക്കയാണ്. ആഴ്ന്നുറങ്ങാന്‍ സഹായിക്കുന്ന, എന്നാല്‍ ശരീരത്തിന് രാവിലെ വേദനയുണ്ടാക്കാത്ത തരത്തിലുള്ള കിടക്ക വേണം ഉറങ്ങാനായി ഉപയോഗിക്കേണ്ടത്.
➤ ഉറങ്ങുന്നത് മുമ്പ് നീല വെളിച്ചമെല്ലാം ഓഫ് ചെയ്യണം. കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങി എല്ലാ ഗാഡ്ജറ്റുകളില്‍ നിന്നു വരുന്ന വെളിച്ചവും ഇല്ലാതാക്കുക. നീല വെളിച്ചം ഉറക്കത്തെ തടയും.
Read Also:- മെസി ലാലിഗ വിടില്ല: ക്ലബുമായി പുതിയ കരാർ പ്രഖ്യാപിച്ചു
➤ കിടക്കും മുമ്പ് ഒരു ഗ്ലാസ് ചെറി ജ്യൂസ് കുടിക്കുന്നതും സുഖമായി ഉറങ്ങാൻ സഹായിക്കും. ഉറക്ക ഘടനയെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഇതിലുണ്ട്.
Post Your Comments