പനജി : വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ ഗോവയിലെ എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വീതം സൗജന്യമായി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. 40 അംഗ ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിലാണ് നടക്കുന്നത്.
ഡൽഹിയിലെ ആളുകൾക്ക് സൗജന്യ വൈദ്യുതി ലഭിക്കുമെങ്കിൽ ഗോവയിലെ ആളുകൾക്ക് എന്തുകൊണ്ട് സൗജന്യമായി വൈദ്യുതി ലഭിച്ചുകൂടായെന്ന് അദ്ദേഹം ചോദിച്ചു. ഗോവ വൈദ്യുതി മിച്ചമുള്ള സംസ്ഥാനമാണെങ്കിലും തീരദേശ സംസ്ഥാനത്ത് വൈദ്യുതി മുടക്കം പതിവായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിനെയും മറ്റ് പാർട്ടികളെയും വിട്ട് ബിജെപിയിൽ ചേര്‍ന്ന എംഎല്‍എമാരെയും കെജ്രിവാള്‍ വിമര്‍ശിച്ചു. പ്രതിപക്ഷത്തിരിക്കേണ്ടവർ ഇപ്പോൾ ഭരിക്കുന്നുണ്ടെന്നും അധികാരത്തിലിരിക്കേണ്ടവർ ഇപ്പോൾ പ്രതിപക്ഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കോ കോൺഗ്രസിനോ വോട്ട് ചെയ്യില്ലെന്ന് ആയിരക്കണക്കിന് ഗോവൻ ജനത അവകാശപ്പെടുന്നുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.
Post Your Comments