ലക്‌നൗ: ഭർത്താവിന്റെ നിരന്തരമായ ഉപദ്രവം സഹിക്കാതെ വീട് വിട്ട ഭാര്യയെ ഒരു പാഠം പഠിപ്പിക്കാൻ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അനുവദിച്ച വീട് വിറ്റ് യുവാവ്. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവം. മദ്യപിച്ചു വരുന്ന ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് കുട്ടികളുമായി യുവതി സ്വന്തം വീട്ടില്‍ പോയി താമസം തുടങ്ങിയത്. തിരികെ വീട്ടിലേക്ക് വരാന്‍ വിസമ്മതം കാണിച്ച ഭാര്യയെ പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവ് വീട് വിറ്റതെന്ന് റിപ്പോര്‍ട്ടുകള്‍.
read also: എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ: സംസ്ഥാനത്തിന്റെ നിലപാട് അംഗീകരിച്ച് സുപ്രീംകോടതി
വീട് തിരികെ ലഭിക്കുന്നതിന് വേണ്ടി ഭാര്യ ജില്ലാ അധികൃതരെ സമീപിച്ചിരിക്കുകയാണ്. 2016ലാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ആശാറാം ദോരെ വീടിന് വേണ്ടി അപേക്ഷിച്ചത്. വീട് പണിയുന്നതിന് 1.20 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതനുസരിച്ച് പണിത വീടാണ് വിറ്റത്. ഇത് തിരികെ ലഭിക്കുന്നതിന് വേണ്ടിയാണ് ഭാര്യ കാഞ്ചന്‍ ദേവി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. പ്രദേശത്തുള്ള താമസക്കാരന് രണ്ടുലക്ഷം രൂപയ്ക്കാണ് വീട് വിറ്റത്. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
Post Your Comments