Latest NewsCricketNewsSports

ബാറ്റിംഗ് കോച്ചിനെ പുറത്താക്കാനൊരുങ്ങി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

കൊളംബോ: ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ശ്രീലങ്കയുടെ ബാറ്റിംഗ് കോച്ച് ഗ്രാൻഡ് ഫ്ലവറിനെ പുറത്താക്കാനൊരുങ്ങി ലങ്കൻ ക്രിക്കറ്റ് ബോർഡ്. ശ്രീലങ്കയുടെ അടുത്തിടെയുള്ള മോശം ബാറ്റിംഗ് പ്രകടനമാണ് ഫ്ലവറിനെ പുറത്താക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പ്രേരിപ്പിക്കുന്നതെന്നാണ് ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഗ്രാൻഡ് ഫ്ലവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്റൊരു സപ്പോർട്ട് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ലങ്കൻ ടീമിന്റെ ഐസൊലേഷൻ കാലാവധിയും നീട്ടി. ഈ സാഹചര്യത്തിൽ 13ന് ആരംഭിക്കേണ്ട ഇന്ത്യ-ശ്രീലങ്ക മത്സരം 18ലേക്ക് മാറ്റി.

Read Also:- ഗെയ്ൽ താണ്ഡവം: ഓസീസിനെതിരെ വിൻഡീസിന് ജയം

അതേസമയം, ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ സമയക്രമം ലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. ഏകദിന മത്സരങ്ങൾ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും ടി20 മത്സരങ്ങൾ രാത്രി എട്ട് മണിക്കും ആരംഭിക്കും. മൂന്നു വീതം ഏകദിന, ടി20 മത്സരങ്ങളാണ് ഇന്ത്യ ലങ്കയിൽ കളിക്കുന്നത്. ഏകദിന പരമ്പരയോടെയാണ് ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കുക. ഏകദിനങ്ങൾ 18, 20, 23 തിയതികളിലായിരിക്കും നടക്കുക. ടി20 മത്സരങ്ങൾ 25, 27, 29 തിയതികളിലായും നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button