Latest NewsKeralaNews

സമൂഹത്തിന്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങൾ അനുസരിച്ചുള്ള കോഴ്സുകളാണ് കാലത്തിന്റെ ആവശ്യം: മന്ത്രി പി രാജീവ്

കൊച്ചി: കൊച്ചി സർവ്വകലാശാല സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് വ്യവസായ മന്ത്രി പി രാജീവ്. പുതുതായി ഉയർന്നുവരുന്ന സാമൂഹിക ആവശ്യങ്ങൾ അനുസരിച്ച് കോഴ്‌സുകൾ രൂപകൽപന ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങൾ അനുസരിച്ചുള്ള കോഴ്‌സുകളാണ് കാലത്തിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: വേര്‍പിരിഞ്ഞ കാമുകനുമായുള്ള വിവാഹം നടക്കാന്‍ വേണ്ടി മന്ത്രവാദം: നഷ്ടപ്പെട്ടത് നാലരലക്ഷം

‘വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗവേഷണ നൈപുണ്യത്തെയും വ്യവസായങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചിന്തിക്കണം. കോവിഡ് വൈറസ് പടർന്നപ്പോൾ ലോകം പ്രതീക്ഷയോടെ നോക്കിയത് ഓക്‌സ്‌ഫോർഡ് സർവകലാശാലയെയാണ്. ഓക്‌സ്‌ഫോർഡ് സർവകലാശലയ്ക്കു മാത്രമേ വ്യവസായ അധിഷ്ഠിതമായി തന്നെ ഒരു വാക്‌സിൻ വികസിപ്പെടുക്കാൻ സാധിച്ചുള്ളൂ. അത്തരത്തിൽ കേരളത്തിന് ആശ്രയിക്കാൻ കഴിയുന്ന വിഭവങ്ങൾ ഉള്ള ഇടങ്ങളായി സർവകലാശാലകൾക്ക് മാറാൻ കഴിയണം. ഏറ്റെടുക്കുന്ന പദ്ധതികൾക്ക് ലോകത്തിലാകെയുള്ള ഇതുമായി ബന്ധപ്പെട്ട വിജ്ഞാനം ഉപയോഗപ്പെടുത്താൻ സർവകലാശാലകൾക്കു കഴിയണമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: തമിഴ്‌നാടിനെ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമില്ല: വിവാദ വിഷയത്തിൽ പ്രതികരണവുമായി ബി.ജെ.പി

shortlink

Related Articles

Post Your Comments

Related Articles


Back to top button