തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വരുന്ന സ്ത്രീപീഡനങ്ങൾക്കെതിരെ പ്രതിഷേധവുമായി ഗവർണർ. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിഷേധ സൂചകമായി നാളെ ഉപവസിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഗാന്ധി സ്മാരകനിധി സംഘടിപ്പിക്കുന്ന ഉപവാസം നാളെ രാവിലെ എട്ട് മണി മുതലാണ് തുടങ്ങുക.
കേരളത്തില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തനിരയാകുന്നതില്‍ പ്രതിഷേധമിരമ്പുകയാണ്. നമ്മുടെ പെണ്കുട്ടികള്‍ക്ക് നീതി വേണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ജസ്റ്റിസ് ഫോര്‍ കേരളാ ഗേള്‍സ് എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാവുകയാണ്. ഈ സാഹചര്യത്തിലാണ് ഗവർണറും പ്രതിഷേധ സൂചകമായി ഉപവസിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ അഞ്ചുമാസത്തിനിടെ കേരളത്തില്‍ 1513 ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ 627 ഇരകളും കുട്ടികളാണ്. ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയകളിൽ കാണുന്നത്. വണ്ടിപ്പെരിയാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ മലയാളികള്‍ പ്രതിഷേധം ഉയര്‍ത്തിയത്. വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തെ തുടര്‍ന്നാണ് പ്രതിഷേധം ഉടലെടുത്തത്. ജസ്റ്റിസ് ഫോര്‍ കേരള ഗേള്‍സ് എന്ന ഹാഷ്ടാഗില്‍ പ്രതിഷേധം ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുകയും ചെയ്തു.
Post Your Comments