കൊച്ചി: സംസ്ഥാനസർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മദ്യവില്‍പ്പനശാലകള്‍ക്ക് മുൻപിലെ ആള്‍ത്തിരക്കിനെതിരെ സ്വമേധയാ കോടതിയെടുത്ത കേസിനിടയിലാണ് പരാമർശം. ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ ബീവറേജ് ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും കോടതി വിമർശിച്ചു.
ബീവറേജ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബാറുകളില്‍ മദ്യവില്‍പ്പന പുനരാരംഭിച്ചതിനാല്‍ ബെവ്കോ ഔട്ലെറ്റുകളിലെ തിരക്ക് കുറയുമെന്നും മദ്യവില്‍പ്പനയ്ക്ക് ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനം ആരംഭിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കുമെന്നാണ് കോടതി പറഞ്ഞത്. മദ്യശാലകളിലെ തിരക്ക് കോവിഡ് വ്യാപനം രൂക്ഷമാക്കുന്നതോടൊപ്പം പാതയോരങ്ങളിലെ ട്രാഫിക് കൂട്ടുകയും അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
Post Your Comments