Latest NewsKeralaNewsIndia

ക്രൈസ്തവ ദേവാലയം തകർത്ത സംഭവം ഞെട്ടിക്കുന്നത്: സർക്കാരിന് ചെയ്യാൻ കഴിയുന്നതെന്തെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: ഡൽഹിയിലെ ക്രൈസ്തവ ദേവാലയം തകർത്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്രൈസ്തവ ദേവാലയം തകർത്തത് ഞെട്ടിക്കുന്ന സംഭവമാണെന്ന് പിണറായി വിജയൻ പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഡൽഹിയിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Read Also: ‘നാവും നട്ടെല്ലും ചെങ്കൊടിക്ക് പണയംവെച്ച് അവാർഡ് മോഹികളായി ജീവിക്കുന്നവരെ തുറന്ന് കാട്ടും’: യുവമോർച്ച

‘ആരാധനാലയത്തെ പ്രാർഥനയ്ക്കുള്ള വേദിയായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ, പള്ളി പൂർണമായും ഇടിച്ചുനിരത്തിയെന്ന തരത്തിലുള്ള വാർത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. ഈ കാര്യത്തിൽ സംസ്ഥാന സർക്കാരിന് എന്താണ് ചെയ്യാൻ കഴിയുകയെന്നത് പരിശോധിക്കും. പള്ളിയുമായി ബന്ധപ്പെട്ടവർക്ക് ആ ഉറപ്പ് നൽകിയിട്ടുണ്ടെന്നും’ മുഖ്യമന്ത്രി വിശദമാക്കി.

ഡൽഹി അന്ദേരിയ മോഡിലുള്ള ലിറ്റിൽ ഫ്ളവർ കാത്തോലിക്ക ദേവാലയമാണ് അധികൃതർ ഇടിച്ചുതകർത്തത്. ഛത്തർപുർ ഗ്രാമസഭയുടെ കൈവശമുള്ള സ്ഥലത്ത് അനധികൃതമായി പള്ളി നിർമിച്ചുവെന്ന് ആരോപിച്ചാണ് പള്ളി പൊളിച്ചത്. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നിർദേശപ്രകാരമായിരുന്നു നടപടി. തിങ്കളാഴ്ച രാവിലെ വലിയ പോലീസ് സന്നാഹവും ജെസിബുകളുമെത്തിച്ച് പള്ളി പൊളിക്കുകയായിരുന്നു.

വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവുമായി പള്ളി പ്രതിനിധികൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചിരുന്നു. വിഷയം ഡൽഹി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പള്ളി പ്രതിനിധികൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

Read Also: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കനത്ത തിരിച്ചടി: പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button