KeralaLatest NewsNews

കർക്കടക മാസ പൂജ: ശബരിമല ദർശനത്തിനായി ഭക്തർക്ക് ഇന്ന് മുതൽ ഓൺലൈൻ ബുക്കിംഗ് നടത്താം

തിരുവനന്തപുരം: ശബരിമല ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചു. ഔദ്യോഗിക സൈറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്ത ശേഷം മാത്രമെ ഭക്തർക്ക് ദർശനത്തിനെത്താൻ കഴിയൂ. കർക്കടകമാസ പൂജകൾക്കായി 16 ന് വൈകിട്ട് അഞ്ചിനാണ് ശബരിമല നട തുറക്കുന്നത്.

Read Also: 16 ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ സൗരക്കാറ്റ് ഭൂമിയിലേയ്ക്ക്; മൊബൈല്‍ ഫോണ്‍, ടിവി സിഗ്നലുകൾ തടസങ്ങള്‍ നേരിടും

ശബരിമലയിൽ ദർശനത്തിന് എത്തുന്ന ഭക്തർക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഒരു ദിവസം 5000 ഭക്തർക്കാണ് ദർശനത്തിന് അനുമതി ഉള്ളത്. കോവിഡ് രണ്ടാം തരംഗ വ്യാപനം വർധിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം ഭക്തർക്ക് പ്രവേശനം നൽകിയിരുന്നില്ല. ജൂലൈ 17 മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്. കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

Read Also: വനിതകൾക്കെതിരായ അക്രമം സംബന്ധിച്ച പരാതിയിൽ ഉടൻ നടപടി സ്വീകരിക്കണം: മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി

shortlink

Related Articles

Post Your Comments

Related Articles


Back to top button