KeralaLatest NewsNews

ബി.ജെ.പിയുടെ ജനപിന്തുണ കുറയ്ക്കാൻ ഉത്തേജനപ്പാക്കേജുമായി സി.പി.എം

ഇടതുമുന്നണി മൂന്നാംസ്ഥാനത്തുള്ള പാലക്കാട്, കാസര്‍കോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലുള്ള മുന്നേറ്റമാണ് ഒന്നാമത്തെ ലക്ഷ്യം

തിരുവനന്തപുരം : ബി.ജെ.പി.ക്ക് വോട്ടുവിഹിതം കൂടുതലുള്ള ബൂത്തുകളില്‍ ഉത്തേജനപ്പാക്കേജുമായി സിപിഎം. പ്രശ്‌നങ്ങള്‍ പഠിച്ച് തിരുത്തലും ജനകീയത വിപുലമാക്കാനുള്ള പ്രവര്‍ത്തനവുമാണ് ലക്ഷ്യം ഇതിനുള്ള കര്‍മപദ്ധതി സംസ്ഥാനസമിതി തയ്യാറാക്കി. സെക്രട്ടേറിയറ്റിന്റെ മേല്‍നോട്ടത്തിലായിരിക്കും ഇത്തരം പ്രദേശങ്ങളിലെ പ്രവര്‍ത്തനം.

ഇടതുമുന്നണി മൂന്നാംസ്ഥാനത്തുള്ള പാലക്കാട്, കാസര്‍കോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലുള്ള മുന്നേറ്റമാണ് ഒന്നാമത്തെ ലക്ഷ്യം. ഇവിടെ നേതാക്കള്‍ക്ക് പ്രത്യേകം ചുമതല നല്‍കി പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഇടതുമുന്നണിക്ക് വോട്ടുകുറയുന്നതും ബി.ജെ.പി.ക്ക് വോട്ടുവിഹിതം കൂടുന്നതുമായ പ്രദേശങ്ങളെ ബൂത്തടിസ്ഥാനത്തില്‍ പഠിക്കും. ഉപരിഘടകത്തിലെ നേതാക്കള്‍ക്കായിരിക്കും ഈ പ്രദേശത്തെ പ്രവര്‍ത്തനത്തിന്റെ ചുമതല. ജനങ്ങളില്‍ പാര്‍ട്ടിയോട് മതിപ്പുകുറയാനുള്ള കാരണം കണ്ടെത്തണം. ജീവിതരീതിയിലുണ്ടായ മാറ്റം, യുവാക്കളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍, സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പരിശോധിക്കും.

Read Also  :  യൂറോ കപ്പ് ഫൈനലിൽ ഇറ്റാലിയൻ ദേശീയ ഗാനത്തെ അപമാനിച്ച് ഇംഗ്ലീഷ് ആരാധകർ

ബി.ജെ.പി.ക്ക് സ്വാധീനമുള്ള മേഖലകളില്‍ ഏതൊക്കെ രീതിയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പഠിക്കും. ഇതിനായി ബൂത്തുകളില്‍ വിവിധ സ്‌ക്വാഡുകളായി പാര്‍ട്ടി അംഗങ്ങളെ നിയോഗിക്കും. ഓരോ വീടിന്റെ പ്രശ്‌നവും തിരിച്ചറിഞ്ഞ് സഹായകരമാകുന്ന ഇടപെടലുണ്ടാകണമെന്നും പദ്ധതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button