Latest NewsIndiaNews

ഉത്തര്‍പ്രദേശ് പിടിക്കാന്‍ ‘മിഷന്‍ യുപി’: പുതിയ നീക്കവുമായി പ്രിയങ്ക ഗാന്ധി

ലക്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തടയാന്‍ പുതിയ നീക്കവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി പ്രിയങ്ക ആശയവിനിമയം നടത്തി. വെര്‍ച്വല്‍ മീറ്റിംഗില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്.

Also Read: വനിതകൾക്കെതിരായ അക്രമം സംബന്ധിച്ച പരാതിയിൽ ഉടൻ നടപടി സ്വീകരിക്കണം: മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി

വിലവര്‍ധന, പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയമായ പ്രകടനം എന്നിവ യോഗത്തില്‍ ചര്‍ച്ചയായി. പെട്രോള്‍, ഡീസല്‍, കടുക് എണ്ണ, പഴം, പച്ചക്കറി എന്നിവയുടെ വില വലിയ തോതില്‍ ഉയര്‍ന്നത് സംസ്ഥാനത്തെ സാധാരണക്കാരുടെ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്നും കര്‍ഷകരുടെ വരുമാനം കുറഞ്ഞെന്നും പ്രിയങ്ക പറഞ്ഞു. ഈ വിഷയങ്ങളെല്ലാം തന്നെ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയങ്ങളാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ‘മിഷന്‍ യുപി’ എന്ന ക്യാമ്പയിന്‍ ഉടന്‍ ആരംഭിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂലൈ 14ന് പ്രിയങ്ക ഗാന്ധി നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശില്‍ എത്തും. സന്ദര്‍ശനത്തിനിടെ സംസ്ഥാനത്തെ കര്‍ഷക സംഘടനകളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button