Latest NewsNewsIndia

ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകും: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്

ന്യൂഡൽഹി : രാജ്യത്ത് ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് അപകടം നടന്നത്. അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും ചെയ്ത.

മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. ഇടിമിന്നലിൽ പരിക്കേറ്റവർക്ക് 50000 രൂപ നഷ്ടപരിഹാരം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏറ്റവും കൂടുതൽ പേർ മരിച്ചത് ഉത്തർപ്രദേശിലാണ്. 41 പേരാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. അപകടത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. എല്ലാ കുടുംബങ്ങൾക്കും ആവശ്യമായ സഹായം ചെയ്ത് നൽകാൻ അദ്ദേഹം ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also  :  വണ്ടിപ്പെരിയാർ സംഭവം: പോസ്റ്റ്മോർട്ടം ആവശ്യമില്ല എന്ന പരസ്യ നിലപാടെടുത്ത എംഎൽഎക്കെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

രാജസ്ഥാനിലെ വിവിധ ജില്ലകളിലായി കുട്ടികൾ ഉൾപ്പെടെ 18 പേരാണ് രണ്ട് ദിവസത്തിനിടെ മരിച്ചത്. ആറ് കുട്ടികൾ ഉൾപ്പെടെ 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജയ്പൂരിലെ അമേർ കോട്ടയിൽ അവധി ആഘോഷിക്കാനെത്തിയ 11 പേരാണ് മരിച്ചത്. വാച്ച് ടവറിന് മുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെയായിരുന്നു അപകടം. നിരവധി പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button