Latest NewsKeralaNews

അടച്ചിടലല്ല, തുറന്നിടലാണ് പ്രായോഗികം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിൽ അതൃപ്തി അറിയിച്ച് കാന്തപുരം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിൽ അതൃപ്തി അറിയിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. അടച്ചിടലല്ല, തുറന്നിടലാണ് പ്രായോഗികമെന്നും കാന്തപുരം വ്യക്തമാക്കി. വ്യാപാര സ്ഥാപനങ്ങളടക്കം എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകും: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

‘വ്യാപാരസ്ഥാപനങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കുന്ന രീതി മാറ്റണം. അടച്ചിട്ട ശേഷം ഇടയ്ക്ക് തുറക്കുമ്പോൾ തിരക്ക് കൂടുകയാണ്. വാടക കൊടുക്കാൻ പോലും കഴിയാതെ കച്ചവടക്കാർ ദുരിതത്തിലാണ്. നിയന്ത്രണങ്ങൾ സർക്കാരും ജനങ്ങളും തമ്മിലുള്ള പോരാട്ടത്തിലേക്ക് എത്തരുത്. ഇരുകൂട്ടരും യോജിപ്പോടെ മുന്നോട്ട് പോകണമെന്നും’ അദ്ദേഹം വ്യക്തമാക്കി. ‘എല്ലാദിവസവും കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം. അനുബന്ധമായി പ്രോട്ടോകോൾ പാലിക്കുന്നത് പരിശോധിക്കണം. പെരുന്നാളിന് പള്ളിയിൽ ആളുകളെ പങ്കെടുപ്പിച്ച് പ്രാർത്ഥന നടത്താൻ സർക്കാർ അനുവാദം നൽകണമെന്നും’ അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചകളിൽ പള്ളിയിൽ 40 പേരെ പങ്കെടുപ്പിച്ച് പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

Read Also: വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യത: മുന്നറിയിപ്പുമായി കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button