സ്ത്രീകള്‍ക്ക് മുടിയുടെ കാര്യത്തില്‍ ഒരു പ്രത്യേകം താല്പര്യമുണ്ട്.
അതുകൊണ്ടു തന്നെ മുടിയുടെ സംരക്ഷണത്തിന് വേണ്ടി പലതും നമ്മള് ചെയ്യാറുണ്ട്. എന്നാല്‍ മറ്റ് കാലങ്ങളെ അപേക്ഷിച്ച് മഴക്കാലത്ത് മുടി കൊഴിച്ചിലും കൂടുതലായിരിക്കും. തലമുടിയിഴകള്‍ക്ക് പ്രത്യേക പരിചരണം വേണ്ടി സമയമാണ് മഴക്കാലം. തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.
ന്മ മഴക്കാലമെന്ന് കരുതി തല കഴുകുന്നത് ഒഴിവാക്കരുത്. യോജിച്ച ഷാംപൂ ഉപയോഗിച്ച് മുടിയിലെ പൊടിയും അഴുക്കും കഴുകിക്കളയണം. പ്രൊട്ടക്ടീവ് സിറം പുറത്തുപോകും മുമ്പ് ഉപയോഗിക്കാനും ശ്രദ്ധിക്കണം. പാര്‍ട്ടികളിലും മറ്റും പോകുമ്പോള്‍ മഴക്കാലത്ത് വെജ് സ്റ്റൈലിങ് വേണ്ടെന്നു വയ്ക്കുക.
നനഞ്ഞ മുടി ഒരിക്കലും കെട്ടി വയ്ക്കരുത്. നനവ് സ്വാഭാവികമായി മാറുന്നതുവരെ മുടി അഴിച്ചുതന്നെയിടുക. മുടി കെട്ടിവെക്കുന്നതുമൂലം ദുര്‍ഗന്ധവും മുടിയില്‍ കെട്ടുകള്‍ രൂപപ്പെടുകയും ചെയ്യും.
ആഴ്ചയിലൊരിക്കല്‍ കാച്ചിയ എണ്ണയോ, വെളിച്ചണ്ണയോ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. മുടിയിഴകള്‍ വകഞ്ഞ് മാറ്റി കൈവിരലുകളുടെ അറ്റത്ത് എണ്ണ പുരട്ടി തലയോട്ടിയില്‍ എത്തുന്ന രീതിയില്‍ മസാജ് ചെയ്യുക. ഇത്തരത്തില്‍ തല മുഴുവനായും ചെയ്യുക. വെളിച്ചെണ്ണ, ഒലിവ് ഓയില്‍ എന്നിവ ഉപയോഗിക്കാം.
Post Your Comments