ലണ്ടൻ: വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ ഇറ്റലിയുടെ മത്തിയോ ബരാറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് നൊവാക് ജോക്കോവിച്ച് കിരീടത്തിൽ മുത്തമിട്ടത്. മത്സരം മൂന്നു മണിക്കൂറും 23 മിനിറ്റും നീണ്ടു നിന്നു. താരത്തിന്റെ ആറാം വിംബിൾഡൺ കിരീടവും 20-ാം ഗ്രാൻഡ്സ്ലാം നേട്ടവുമാണിത്.
ഇതോടെ ഏറ്റവുമധികം ഗ്രാൻഡ്സ്ലാം ട്രോഫികളെന്ന റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരുടെ റെക്കോർഡിനൊപ്പം ജോക്കോവിച്ചുമെത്തി. ബരാറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്തായിരുന്നു ജോക്കോവിച്ചിന്റെ കിരീടധാരണം. ഒന്നാം സെറ്റ് കൈവിട്ട ശേഷമായിരുന്നു ജോക്കോവിച്ച് തകർപ്പൻ തിരിച്ചുവരവ് നടത്തിയത് .
Read Also:- ഐപിഎൽ പതിനഞ്ചാം സീസൺ: മുംബൈ ഇന്ത്യൻസ് നിലനിർത്തുന്ന നാല് താരങ്ങൾ
അതേസമയം, വിംബിൾഡൺ ബോയ്സ് കിരീടം ഇന്തോ അമേരിക്കൻ ടെന്നീസ് താരം സമീർ ബാനർജിക്ക്. രണ്ട് ഗ്രാൻഡ്സ്ലാം മത്സരത്തിൽ മാത്രം പങ്കെടുത്താണ് ന്യൂജേഴ്‌സിക്കാരന്റെ ഈ മിന്നുന്ന നേട്ടം സ്വന്തമാക്കിയത്. ഒരുമണിക്കൂറും 22 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് വിക്ടർ ലിലോവിനെ പതിനേഴുകാരനായ സമീർ പരാജയപ്പെടുത്തിയത്.
Post Your Comments