തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ നിയമനം വിവാദത്തിൽ. കേരള സര്‍വകലാശാല മലയാള മഹാനിഘണ്ടു മേധാവിയുടെ നിയമനത്തിനായി യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി ആരോപണം. വിജ്ഞാപനത്തില്‍ നിശ്ചയിക്കപ്പെട്ട ബിരുദയോഗ്യതകളോടൊപ്പം സംസ്കൃത ഭാഷാ ഗവേഷണ ബിരുദമാണ് കൂട്ടിച്ചേര്‍ത്തത്.
Read Also: തിരുവനന്തപുരത്ത് സിക്ക രോഗികളുടെ സാന്നിധ്യം: രോഗ പ്രതിരോധം വിലയിരുത്താൻ കേന്ദ്രസംഘം
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ആര്‍.മോഹനനന്റെ ഭാര്യ ഡോക്ടര്‍ പൂര്‍ണിമ മോഹനനെ ഈ തസ്തികയില്‍ നിയമിച്ചത് വിവാദമായിരുന്നു. മലയാള മഹാനിഘണ്ടു മേധാവിയായി ഡോക്ടര്‍ പൂര്‍ണിമ മോഹനനെ നിയമിച്ചതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണ് നിയമനം എന്നായിരുന്നു പരാതി.
Post Your Comments