KeralaLatest NewsNewsDevotionalSpirituality

അന്ധവിശ്വാസം എന്ന് തള്ളിക്കളയരുത്, 95% പേർക്കും ഫല പ്രാപ്തി ഉണ്ടായിട്ടുണ്ട്: ഊർമ്മിള ഉണ്ണി പറയുന്നു

മങ്ങിയ കാഴ്ച്ച, വായിൽനിന്ന് ഉമിനീർ വരിക, അശ്ലീല സംസാരം, ആത്മഹത്യയെ കുറിച്ചുള്ള ചിന്ത എന്നിവയ്ക്ക് ഏഴുമുളകും എടുക്കുക

തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി ഊർമ്മിള ഉണ്ണി. നമ്മളിൽ പലരും ദൃഷ്ടിദോഷം അഥവാ കണ്ണേറ് എന്ന് പറയുന്നതിൽ പലപ്പോഴും വിശ്വസിക്കാറുണ്ട്. എന്നാൽ സമകാലിക മനുഷ്യർ ഇതിനെ പലപ്പോഴും അന്ധവിശ്വാസമെന്ന് പുച്ഛിക്കാറുമുണ്ട്. വിശ്വാസമുള്ളവർക്ക് വായിക്കാം എന്ന കുറിപ്പോടെ ദൃഷ്ടിദോഷം അഥവാ കണ്ണേറിനെക്കുറിച്ചുള്ള പ്രിയ വിശ്വനാഥിന്റെ ഒരു പോസ്റ്റ് പങ്കുവയ്ക്കുകയാണ് ഊർമ്മിള ഉണ്ണി.

പോസ്റ്റ് പൂർണ്ണ രൂപം

ദൃഷ്ടിദോഷം അഥവാ കണ്ണേറ്! (വിശ്വാസമുള്ളവർക്ക് വായിക്കാം).

മുളകിന് രജ-തമ തരംഗങ്ങളെ പെട്ടെന്ന് തന്നെ ആകർഷിച്ച്, അതിനെ ഏകോപിപ്പിച്ച് അന്തരീക്ഷത്തിലേക്ക് വിടുവാൻ ഉള്ള കഴിവ് കൂടുതലാണ്. തീയുടെ ചൂടിന്‍റെ സാന്നിധ്യം കൊണ്ട് മാത്രം, അന്തരീക്ഷത്തിലുള്ള രജതമ പ്രഭാവമുള്ള തരംഗങ്ങൾ വിഘടിച്ചു പോകുന്നതിനാൽ, മുളക് ഉപയോഗിച്ച് ദൃഷ്ടിദോഷം അകറ്റുമ്പോൾ സമീപത്ത് എരിഞ്ഞു കത്തുന്ന തീ ഉണ്ടായിരിക്ക ണമെന്നത് നിർബന്ധമാണ്. കടുകും രജതമ തരംഗങ്ങളെ ആകർഷിക്കുന്നു എന്നാൽ അതിനേക്കാൾ വേഗത്തിൽ മുളക് ഈ തരംഗങ്ങളെ ആകർഷി ക്കുന്നു. അതിനാൽ ശരീരത്തിനും മനോദേഹത്തിനും ഏറ്റ ദൃഷ്ടിദോഷം മാറ്റുന്നതിനായി മുളകിനെ പ്രധാനമായും ഉപയോഗിക്കുന്നു. ഉപ്പിന് ചുറ്റുമുള്ള ജലാംശത്തിന്‍റെ സ്പർശനം മുളകിന്‍റെ പ്രവർത്തനത്തിന് വേഗത വർദ്ധിപ്പി ക്കുന്നു.

read also: ചൈനയുടെ പതാകയും ബാനറും ഉയര്‍ത്തിക്കാണിച്ച് പട്ടാളക്കാർ: പ്രകോപനം ഉണ്ടാക്കാന്‍ ശ്രമമെന്നു വിലയിരുത്തൽ

മനോദേഹത്തിലുള്ള രജ-തമോ തരംഗ ങ്ങളെ അകറ്റുന്നതിലൂടെ മാനസിക സ മ്മർദ്ദം കുറയുന്നു. അത്യധികം ചിന്തകൾ മനസ്സിനെ അലട്ടുന്നുണ്ടെങ്കിൽ ഈ രീതിയിൽ ദൃഷ്ടിദോഷം അകറ്റിയാൽ ആ വ്യക്തിക്ക് മനഃസമാധാനം ലഭിക്കും.

ദൃഷ്ടിദോഷം അകറ്റുന്ന രീതി….
1. ഒറ്റ സംഖ്യയിൽ ചുവന്ന മുളക് എടുക്കുക. കല്ലുപ്പും ചുവന്ന മുളകും ചേർത്ത് രണ്ടു കൈകളിലും പിടിക്കുക.
2. രണ്ടു കൈകളിലെയും മുഷ്ടികൾ താഴേക്കു കാണിച്ചു പിടിക്കുക. ബുദ്ധിമുട്ടുള്ള വ്യക്തിയെ പലകയിൽ ഇരുത്തുക. കൈകൾ കുറുകെ പിടിച്ചുകൊണ്ട് ബുദ്ധിമുട്ടുള്ള വ്യക്തിയുടെ മുമ്പിൽ നിൽക്കുക.
3. ബുദ്ധിമുട്ടുള്ള വ്യക്തിയെ ഉഴിയുക. ഉഴിയുമ്പോൾ കൈകൾ ഉള്ളിൽ നിന്നും പുറത്തേക്ക് എന്ന രീതിയിൽ വൃത്താകാരത്തിൽ ആ വ്യക്തിക്കു ചുറ്റും ഉഴിയണം.
4. ഉഴിഞ്ഞതിനു ശേഷം ഉപ്പും മുളകും എരിയുന്ന കനലിൽ ഇടുക.

തമോ ഗുണങ്ങൾ വളരെയധികം നിറ ഞ്ഞ മറ്റു ഭക്ഷണപദാർത്ഥങ്ങൾ ഉ ണ്ടെങ്കിലും, രജതമ ഗുണങ്ങൾ ഉള്ള മുളകിന് അന്തരീക്ഷത്തിലെ തമോ ഗുണങ്ങളെ ആകർഷിക്കാനുള്ള കഴിവ് വളരെ ഉയർന്നതാണ്. മുളകിന് തമോ ഗുണങ്ങളെ ആകർഷിക്കാൻ കഴിയുന്നതുപോലെ, ദൃഷ്ടിദോഷം ഉഴിയുന്ന സമയത്ത് മുളകിൽ ശേഖരിച്ചു വെക്കുന്ന ബുദ്ധിമുട്ടുന്ന തരുന്ന ശക്തികളെ, മുളക് തീയിലിട്ട് കത്തിക്കുമ്പോൾ വിഘടിപ്പിക്കുന്നതിനു ള്ള കഴിവും വളരെ ഉയർന്നതാണ്. മുളക് പാചകം ചെയ്യുന്നതിനും ഉപയോ ഗിക്കുന്നു. അപ്പോൾ അവയുടെ രജതമ ഗുണങ്ങൾ അതുപോലെതന്നെ ഇരിക്കുന്നുണ്ടെങ്കിലും, അതിൻറെ ഉദ്ദേശം വ്യത്യസ്തമാണ്. അത് ശരീരത്തിന് ഊർജം നൽകുന്നു. ബുദ്ധിമുട്ടിന്‍റെ തീവ്രത അനുസരിച്ച് ദൃഷ്ടിദോഷം ഉഴിയുമ്പോൾ എടുക്കേണ്ട മുളകിന്‍റെ എണ്ണം ബുദ്ധിമുട്ടിന്‍റെ തീവ്രതയനുസരിച്ച് ഉണങ്ങിയ ചുവന്ന മുളക് ഒറ്റസംഖ്യയിൽ എടുക്കുക.

ശരീരത്തിന് ഭാരം തോന്നുക, കൈ കാൽ മരവിപ്പ്, മനംപിരട്ടല്‍ എന്നിവയ്ക്ക് മൂന്ന് മുളകാണ് എടുക്കേണ്ടത്. അസ്വസ്ഥത വർദ്ധിക്കുക, പെട്ടെന്ന് വിയർക്കുക, തെറ്റായ ചിന്തകൾ എന്നിവയ്ക്കാണ് അഞ്ചുമുളകും, സംസാരിക്കുന്നതിൽ നിയന്ത്രണമില്ല, മങ്ങിയ കാഴ്ച്ച, വായിൽനിന്ന് ഉമിനീർ വരിക, അശ്ലീല സംസാരം, ആത്മഹത്യയെ കുറിച്ചുള്ള ചിന്ത എന്നിവയ്ക്ക് ഏഴുമുളകും എടുക്കുക. ബോധക്കേട്, അനിഷ്ട ശക്തി പ്രകടമാകുക, ആരെയെങ്കിലും കൊല്ലണം എന്ന ചിന്ത ഒൻപത് മുളകെടുക്കുക. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടില്ലെങ്കിൽ, സൗകര്യമനുസരിച്ച് ഒറ്റസംഖ്യയിൽ 3 എണ്ണം മുതൽ മുളക് എടുക്കുക.

ദൃഷ്ടിദോഷം മുഖേന ഉണ്ടായ കഷ്ടതയുടെ തീവ്രത എങ്ങനെ മനസ്സിലാക്കാം?

ദൃഷ്ടിദോഷം ഉഴിയാൻ ഉപയോഗിച്ച ഉപ്പും മുളകും തീയിൽ ഇട്ടതിനുശേഷം, ചുമ വരുന്നുണ്ടോ, ഇല്ലയോ, ദുർഗന്ധം വരുന്നുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ച് ബുദ്ധിമുട്ടിന്‍റെ തീവ്രതയെ കുറിച്ച് ഒരു ധാരണ ലഭിക്കുന്നു.

A. അല്പം ചുമ വന്നിട്ടുണ്ടെങ്കിൽ, വ്യക്തിയെ ദൃഷ്ടിദോഷം ബാധിച്ചില്ല എന്ന് കരുതാം. പാചകം ചെയ്യുമ്പോഴും, മുളക് വറക്കുമ്പോൾ നാം ചുമക്കാറുണ്ട്. ചുമ വരുന്നില്ലെങ്കിൽ ആ വ്യക്തിയെ ദൃഷ്ടിദോഷം ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. മുളകിന്‍റെ തീക്ഷണത ബുദ്ധിമുട്ടു തരുന്ന ശക്തിയുടെ സ്പന്ദനങ്ങളെ നശിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതിനാലാണ് ചുമ വരാതിരിക്കുന്നത്. അതിനാൽ എത്രമാത്രം ബുദ്ധിമുട്ടു കൂടുതൽ ഉണ്ടോ അത്രയും കണ്ട് ചുമയും കുറവായിരിക്കും.

B. ദുർഗന്ധം ഇല്ലെങ്കിൽ ആ വ്യക്തിക്ക് ദൃഷ്ടിദോഷം കാരണം ഉള്ള ബുദ്ധിമുട്ട് ഇല്ല. അഥവാ ദുർഗന്ധം ഉണ്ടെങ്കിൽ ആ വ്യക്തിയെ ദൃഷ്ടിദോഷം ബാധിച്ചിട്ടുണ്ട്.

ഉപ്പ്, മുളക്, കടുക് ഇവ ഒന്നിച്ച് എടുക്കുന്നു. ഉപ്പും, മുളകും, കടുകും ഉപയോഗിച്ച് ദൃഷ്ടിദോഷം ഉഴിയുന്ന രീതിയും ശാസ്ത്രവും വെറും ഉപ്പും മുളകും ഉപയോഗിച്ച് ചെയ്യുന്നത് പോലെ തന്നെയാണ്. ഇവിടെ കടുക് മാത്രമാണ് കൂടുതൽ ആയിട്ടുള്ളത്. സാധാരണയായി രണ്ടു ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ കടുകും ഒറ്റ സംഖ്യയിൽ മുളകും ആണ് ദൃഷ്ടിദോഷം ഉഴിയാൻ ഓരോ കൈകളിലും എടുക്കാറുള്ളത്.
(Priyaa Viswanath ന്റെ പോസ്റ്റ് )

പണ്ട് നമ്മുടെ അമ്മ അമ്മൂമ്മമാർ ചെയ്തിരുന്നു… അന്ധവിശ്വാസം എന്ന് തള്ളിക്കളയരുത്.. 95% പേർക്കും ഫല പ്രാപ്തി ഉണ്ടായിട്ടുണ്ട് … ഇപ്പോൾ എല്ലാം ശാസ്ത്രീയത അന്വേഷിച്ച് നടക്കുന്നവർ
ക്ക് ഇത് അങ്ങോട്ട് ദഹിക്കില്ലന്ന് തോന്നുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button