ലിവര്‍പൂള്‍: വർഷങ്ങളോളം തന്റെ രണ്ട് മക്കളെ ലൈംഗികമായി പീഡിപ്പിച്ച ഭര്‍ത്താവിനെ പഞ്ചസാര ലായനി ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യക്ക് ജീവപര്യന്തം തടവ് ശിക്ഷ. ലിവര്‍പൂളിനടുത്തുള്ള നെസ്റ്റണിലെ മൈക്കല്‍ ബെയ്‌നി(80)നെയാണ് ഭാര്യ കോറിന സ്മിത്ത കൊലപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം.
read also: കേരളത്തിൽ മദ്യം നിരോധിക്കുന്നതിനെ കുറിച്ച് ചിന്തിക്കണം: സന്തോഷ് പണ്ഡിറ്റ്
മൈക്കല്‍ ഉറങ്ങിക്കിടക്കവെ കോറിന തിളച്ച പഞ്ചസാര ലായനി ദേഹത്ത് ഒഴിക്കുകയായിരുന്നു. ഇയാളുടെ ശരീരത്തിന്‍റെ മൂന്നിലൊന്ന് ഭാഗം ഗുരുതരമായി പൊള്ളലേറ്റു. തൊലിമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഉള്‍പ്പെടെ വിധേയനായ മൈക്കല്‍ അഞ്ച് ആഴ്ച ആശുപത്രിയില്‍ കിടന്നാണ് മരണപ്പെട്ടത്.
തങ്ങളുടെ രണ്ട് മക്കളെയും മൈക്കല്‍ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതിന്‍റെ പ്രതികാരമായാണ് കൊലപാതകമെന്ന് കോറിന മൊഴി നല്‍കിയിരുന്നു.
Post Your Comments