Latest NewsNewsIndiaCrime

കാമുകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിൽ യുവതിയുടെ പ്രതികാരം : ഫാക്ടറിക്ക് തീയിട്ടു

ഫാക്ടറിക്കുള്ളില്‍ തുണികള്‍ കൊണ്ടുപോകുന്ന ഉന്തുവണ്ടിക്കാണ് തീപിടിച്ചത്.

അഹമ്മദാബാദ്: കാമുകനെ ജോലിയിൽ നിന്നും പുറത്താക്കിയതിൽ യുവതിയുടെ പ്രതികാരം. ഗുജറാത്തില്‍ തുണി ഫാക്ടറി തീവെച്ച്‌ നശിപ്പിക്കാന്‍ ഇരുപത്തിനാലുകാരിയുടെ ശ്രമം. ഗാന്ധിധാം ഗണേശ്‌നഗര്‍ സ്വദേശി മായാബെന്‍ പര്‍മാര്‍ (24) ആണ് ജോലി ചെയ്യുന്ന ഫാക്ടറി കത്തിക്കാന്‍ ശ്രമിച്ചത്.

ജൂലൈ അഞ്ചിനായിരുന്നു കാനം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിക്ക് തീ പിടിച്ചത്. കാമുകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായാണ് യുവതി ഫാക്ടറി കത്തിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഫാക്ടറിക്കുള്ളില്‍ തുണികള്‍ കൊണ്ടുപോകുന്ന ഉന്തുവണ്ടിക്കാണ് തീപിടിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ജീവനക്കാര്‍ തീയണക്കുകയും വലിയ അപകടം ഒഴിവാക്കുകയുമായിരുന്നു.

read also: കേന്ദ്രം നൽകുന്ന പട്ടികജാതി ക്ഷേമ ഫണ്ട് സിപിഎം നേതാക്കൾ തട്ടിയെടുക്കുന്നു: ഗുരുതര ആരോപണവുമായി കെ സുരേന്ദ്രൻ

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ജീവനക്കാരിയായ മായാബെന്‍ ആണ് ലൈറ്റര്‍ ഉപയോഗിച്ച്‌ ഉന്തുവണ്ടിയിലെ തുണികള്‍ക്ക് തീയിട്ടതെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് നടത്തിയ ചോദ്യത്തെ ചെയ്യലിലാണ് പ്രതികാരത്തിന്റെ കഥ പുറത്തറിഞ്ഞത്.

ഫാക്ടറിയിലെ ജീവനക്കാരനായ വിനോദുമായി യുവതി പ്രണയത്തിലായിരുന്നു. അടുത്തിടെ കമ്ബനി അധികൃതര്‍ വിനോദിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇതിന്റെ പ്രതികാരമായിട്ടാണ് ഫാക്ടറി കത്തിക്കാന്‍ ശ്രമിച്ചതിന്നു യുവതി മൊഴി നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button