തിരുവനന്തപുരം: കേരളം വിടാനുള്ള കിറ്റെക്സിന്റെ തീരുമാനത്തിനെതിരെ വ്യവസായ മന്ത്രി പി രാജീവ്. നാടിനെ അപമാനിക്കുന്ന പ്രവൃത്തിയാണ് കിറ്റെക്സിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കിറ്റെക്സിൽ ഉണ്ടായ പരിശോധന മനുഷ്യാവകാശ കമ്മീഷന്റെയും കോടതിയുടെയും നിർദ്ദേശ പ്രകാരമായിരുന്നുവെന്നും രാജീവ് മനോരമ ന്യൂസിന്റെ നേരെ ചൊവ്വെയിൽ വ്യക്തമാക്കി.
കിറ്റെക്സിന്റെ നിലപാടിനോട് കേരളത്തിലെ മറ്റ് വ്യവസായികൾക്ക് എതിർപ്പാണെന്നും പി രാജീവ് വ്യക്തമാക്കി. കിറ്റെക്സിൽ നടത്തിയ പരിശോധനകളുടെ ഫലം ഉടൻ തന്നെ പുറത്തുവിടുമെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. പി. പി ശ്രീനിജൻ എം എൽ എയോ മാറ്റ് പാർട്ടി നേതാക്കളോ വിഷയത്തിൽ കിറ്റെക്സിനെതിരെ തന്നെ സമീപിച്ചിട്ടില്ലെന്നും രാജീവ് പറഞ്ഞു. കിറ്റെക്സിനെ പിന്തുണച്ച രാജീവ് ചന്ദ്രശേഖറിനെതിരെയും മന്ത്രി രംഗത്ത് വന്നു. മലയാളിയെന്ന നിലയിൽ രാജീവ് ചന്ദ്രശേഖരൻ കേരളത്തിനൊപ്പം നിൽക്കണമായിരുന്നുവെന്നുവെന്നാണ് രാജീവിന്റെ പ്രതികരണം.
Post Your Comments