Latest NewsIndiaNews

രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഇനി മുതൽ സർക്കാർ ജോലിയും ആനുകൂല്യങ്ങളുമില്ല

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരുന്ന ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് ബില്‍ തയ്യാറായി. സംസ്ഥാന നിയമ കമ്മീഷന്റെ വെബ്സൈറ്റില്‍ കരട് ബില്ല് അപ്ലോഡ് ചെയ്തിട്ടുണ്ട്. ജൂലായ് 19 വരെ പൊതുജനങ്ങള്‍ക്ക് ബില്ലിന്മേലുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കും.

പുതിയ ബിൽ പ്രകാരം ഒരു കുട്ടി മാത്രമുള്ള ദമ്പതികൾക്ക് ആജീവനാന്തകാലത്തേക്കും കുഞ്ഞിന് 20 വയസ് വരെയും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സും ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്. കൂടാതെ കുഞ്ഞിന് ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസവും നല്‍കും. അതേസമയം രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഇവ ഒന്നും കിട്ടില്ലെന്നു മാത്രമല്ല പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും നഷ്ടമാവുകയും ചെയ്യും.

ഒരു കുട്ടി മാത്രമുള്ളവർക്ക് നിരവധി ആനുകൂല്യങ്ങളാണ് ബില്ലില്‍ ഉള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച്‌ രണ്ട് ശമ്പള വര്‍ദ്ധനകള്‍ കുടുതല്‍ ലഭിക്കും. കൂടാതെ വീടോ സ്ഥലമോ വാങ്ങുമ്പോൾ സബ്‌സിഡി, പ്രോവിഡന്റ് ഫണ്ട് പലിശയില്‍ മൂന്ന് ശതമാനം വര്‍ദ്ധന തുടങ്ങിയ ആനുകൂല്യങ്ങളാണ് ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

അതേസമയം രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡില്‍ കുടുംബാംഗങ്ങളുടെ എണ്ണം നാലായി ചുരുക്കുക, സര്‍ക്കാര്‍ ജോലിക്കായി അപേക്ഷിക്കുന്നതില്‍ വിലക്ക്, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്ക് എന്നിവയാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button