KeralaLatest NewsIndiaNews

കേരളം വിടുന്നുവെന്ന് പറഞ്ഞപ്പോൾ തന്നെ വിമാനം വരുന്നു, കിറ്റക്‌സ് മുതലാളി പോകുന്നു: എല്ലാം പ്ലാൻഡ് ആണെന്ന് വിജയരാഘവൻ

തിരുവനന്തപുരം: കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമാണ് ഉള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കിറ്റെക്സ് കേരളം വിട്ട് പോയതിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കിറ്റെക്സ് കേരളം വിട്ടുപോയതിന് പിന്നില്‍ രാഷ്ട്രീയപരമായ കാരണങ്ങളും ഗൂഢാലോചനയുമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘സംഭവിച്ചതൊന്നും യാദൃശ്ചികമല്ല. കേരളം വിടുന്നുവെന്ന പ്രഖ്യാപനം നടക്കുമ്പോള്‍ തന്നെ വിമാനം വരുന്നു. കിറ്റക്‌സ് മുതലാളി പോകുന്നു. തുടര്‍പ്രഖ്യാപനങ്ങള്‍ ഉണ്ടാവുന്നു. അത് യാതൃശ്ചികമായി സംഭവിച്ചതല്ല. മറ്റൊരു ഉറപ്പ് കിട്ടാതെ ഇങ്ങനെയൊരു പ്രഖ്യാപനം ഉണ്ടാവാനിടയില്ല. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമാണ് ഉള്ളത്’, വിജയരാഘവൻ വ്യക്തമാക്കി.

Also Read:‘താങ്ക്യൂ, വാക്കുകള്‍ പൊന്നായി’ കോപ്പ അമേരിക്കയിൽ കടകംപള്ളിയെ ട്രോളി എംഎം മണി

അതേസമയം, മന്ത്രി അടക്കം ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയ വിഷയത്തിലും വിജയരാഘവൻ നിലപാട് വ്യക്തമാക്കി. കമ്യൂണിസ്റ്റ് മൂല്യബോധത്തിലുള്ള കുറവുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വിശദീകരിച്ചു. യുക്തിബോധവും ശാസ്ത്രബോധവുമാണ് കമ്യൂണിസ്റ്റ് പാർട്ടിയംഗങ്ങൾക്കുണ്ടാകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2006ൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റി, എം.എം. മോനായി എന്നിവരെ സംസ്ഥാനകമ്മിറ്റി ശാസിച്ചിരുന്നു. അംഗങ്ങൾ പാർട്ടി നിലപാടിൽ ഉറച്ചുനിൽക്കാനുള്ള ഇടപെടൽ നടത്താനും അന്ന് സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു.

എന്നാൽ, ഇത്തവണ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത മൂന്ന് പാർട്ടിയംഗങ്ങൾക്കെതിരേ സി.പി.എം സംസ്ഥാന സമിതി നടപടി കൈക്കൊണ്ടില്ല. പാർട്ടിയംഗങ്ങൾ ദൈവനാമത്തിൽ സത്യവാചകം ചൊല്ലുന്നത് കുറ്റമായി കാണുന്നരീതി ഇത്തവണ സി.പി.എം. മാറ്റി. സി.പി.എം ഏരിയാകമ്മിറ്റി അംഗമായ മന്ത്രി വീണാജോർജ്, ബ്രാഞ്ച് അംഗമായ എം.എൽ.എ. ദലീമ, ലോക്കൽ കമ്മിറ്റി അംഗമായ എം.എൽ.എ. ആന്റണി ജോൺ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button