ദുബൈ: ലൈസൻസില്ലാതെ വാഹനമോടിച്ച് അപകട സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കർശന മുന്നറിയിപ്പുമായി യു.എ.ഇ. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്ക് തടവും പിഴയും നൽകുമെന്നാണ് അധികൃതരുടെ താക്കീത്. ഇതിനായി ദുബൈയിലും അബൂദബിയിലും കർശന പരിശോധന നടത്താനും തീരുമാനമായി.
മൂന്നുമാസം വരെ തടവോ 50,000ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും ചേർന്നതോ ആയ ശിക്ഷയായിരിക്കും ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്ക് ലഭിക്കുക. പബ്ലിക് പ്രോസിക്യൂട്ടർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈസൻസിൽ ഉൾപ്പെടാത്ത വാഹനം ഓടിച്ചാലും സമാനമായ പിഴ തന്നെ ലഭിക്കും.
ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ട്വീറ്റിൽ ആവശ്യപ്പെട്ടു.
Post Your Comments