തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഡെല്‍റ്റ വകഭേദം എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ ജനസാന്ദ്രതയുള്ളതിനാല്‍ ഡെല്‍റ്റ വൈറസ് വ്യാപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഗ്രാമങ്ങളും നഗരങ്ങളും പരസ്പരം ബന്ധപ്പെട്ട് നിലനില്‍ക്കുന്നത് ഡെല്‍റ്റ വ്യാപിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. രോഗപ്രതിരോധത്തെ പരിമിതമായ രീതിയില്‍ ഡെല്‍റ്റ മറികടക്കുന്നതും രോഗവ്യാപനം വേഗത്തിലാകാന്‍ കാരണമായിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് നിലവില്‍ 196 പ്രദേശങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്. ടിപിആര്‍ 5 ശതമാനത്തില്‍ താഴെയുള്ള 86 പ്രദേശങ്ങളുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്ത് ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍ തുടരുന്നത് സര്‍ക്കാരിനും ആരോഗ്യവകുപ്പിനും ഒരുപോലെ തലവേദനയാകുകയാണ്.
Post Your Comments