തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്താനാണ് മുഖ്യമന്ത്രി നാളെ ഡൽഹിയിലേക്ക് പോകുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളെ കുറിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് പിണറായി വിജയൻ കേന്ദ്ര സർക്കാരിന്റെ പിന്തുണയും തേടും.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതികളിൽ ഒന്നായ അതിവേഗ റെയിൽവേ പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയേക്കുമെന്നാണ് വിവരം. റെയിൽപാതാ വികസനത്തിനാവശ്യമായ റെയിൽവേ ബോർഡിന്റെ അനുമതി ഉൾപ്പെടെ ഇനിയും ലഭ്യമാകണം. ഇക്കാര്യങ്ങളെല്ലാം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ചില കേന്ദ്രമന്ത്രിമാരുമായും പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
Read Also: ദൈവ തിരുനാമത്താൽ പാർട്ടിയെ ധന്യമാക്കിയ മൂന്ന് മെമ്പർമാർക്കും ശിക്ഷയില്ല: പരിഹാസവുമായി എ ജയശങ്കർ
Post Your Comments