Latest NewsNewsIndia

മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞിട്ടും ഗുജറാത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന നേതാവ് : മോദിയെ പ്രശംസിച്ച് അമിത് ഷാ

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്രമോദി ആരംഭിച്ച വികസനപ്രവര്‍ത്തനങ്ങള്‍ ഓരോന്നും അമിത് ഷാ അക്കമിട്ടുനിരത്തി

അഹമ്മദാബാദ് : തന്റെ രാഷ്ട്രീയ ജീവിതത്തില്‍ മോദിയെപ്പോലെ വികസനം ഉറപ്പാക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഒരു നേതാവിനെ താൻ കാണ്ടിട്ടില്ലെന്ന് അമിത് ഷാ. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തുടര്‍ച്ച ഉറപ്പുവരുത്തുന്ന ഏക നേതാവാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ മണ്ഡലമായ ഗാന്ധിനഗറിനു കീഴില്‍ 244 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്രമോദി ആരംഭിച്ച വികസനപ്രവര്‍ത്തനങ്ങള്‍ ഓരോന്നും അമിത് ഷാ അക്കമിട്ടുനിരത്തി. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പലതരം നേതാക്കളെ കണ്ടിട്ടുണ്ട്. ചിലര്‍ തോന്നിയസമയത്ത് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നു. എന്നാല്‍, മോദിയെപ്പോലെ വികസനം ഉറപ്പാക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന മറ്റൊരു നേതാവിനെ താൻ കണ്ടിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
മോദിയുടെ 14 വര്‍ഷം നീണ്ട മുഖ്യമന്ത്രി ഭരണത്തിലൂടെ ഗുജറാത്തിന് ഏറെ നേട്ടങ്ങളുണ്ടായെന്നും അമിത് ഷാ പറഞ്ഞു.

Read Also  :  തിരുവനന്തപുരത്ത് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേർക്ക് കൂടി സിക്ക വൈറസ്

സിവിക് സെന്റര്‍, ബോപലില്‍ 150 വിദ്യാര്‍ഥികള്‍ക്ക് ഒരേസമയം ഇരുന്ന് വായിക്കാന്‍ സൗകര്യമുള്ള വായനാമുറി, ഖുമയില്‍ കുടിവെള്ള പദ്ധതി, കമ്യൂണിറ്റി ഹാള്‍ തുടങ്ങിയവ അമിത് ഷാ ഉദ്ഘാടനം ചെയ്തു. വെസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ വികസനപദ്ധതികള്‍ക്കും അമിത്ഷാ തുടക്കമിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button