KeralaLatest NewsNews

ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പിൽ പുതിയ ചുമതല നൽകി സർക്കാർ

തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ടതടക്കം വിവാദങ്ങൾക്ക് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന് ഉയർന്ന ചുമതലകൾ നൽകുന്നതിൽ വലിയ എതിർപ്പുയർന്നിരുന്നു. എന്നാൽ ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പിൽ പുതിയ ചുമതല നൽകിയിരിക്കുകയാണ് സർക്കാർ ഇപ്പോൾ.

Read Also : പഴനിയിൽ തീര്‍ത്ഥാടനത്തിന് പോയ മലയാളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : ഭര്‍ത്താവിന് ക്രൂരമര്‍ദ്ദനം 

നിലവിൽ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പിൽ തന്നെയാണ് പുതിയ ചുമതല. കോവിഡ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഓഫീസറായാണ് ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ നിയമിച്ചത്.

ചികിത്സാകേന്ദ്രങ്ങൾ, ഓക്സിജനടക്കം സൗകര്യങ്ങളുടെ ലഭ്യത, കിടക്കകൾ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ തയാറാക്കുന്നതിനുള്ള പുതിയ സംവിധാനത്തിലേക്കാണ് ശ്രീറാം വെങ്കിട്ടരാമന് ചുമതല നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button