Latest NewsBikes & ScootersNews

റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ വില വർധിപ്പിച്ചു

ദില്ലി: റോയൽ എൻഫീൽഡ് വാഹന നിരയിലെ ഏറ്റവും വിൽപ്പനയുള്ള ബൈക്ക് ക്ലാസിക് 350യുടെ വില വർധിപ്പിച്ചു. സിംഗിൾ ചാനൽ, ഡ്യൂവൽ ചാനൽ എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമായ ക്ലാസിക് 350യുടെ വില നിറങ്ങൾക്കനുസരിച്ച് 7,000 രൂപ മുതൽ 8,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ തലമുറ പുറത്തിറക്കാനിരിക്കെയാണ് ക്ലാസിക് 350യുടെ വില കമ്പനി വർധിപ്പിച്ചത്.

കഴിഞ്ഞ വർഷം തുടക്കത്തിലാണ് ബിഎസ് 6 റോയൽ എൻഫീൽഡ് ക്ലാസിക് 350 വിപണിയിലെത്തിയത്. ബിഎസ്4 ക്ലാസിക് 350നെ ചലിപ്പിക്കുന്ന 346 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ, ഫ്യൂവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്താണ് ബിഎസ് 6 മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ചത്.

Read Also:- അർജന്റീനയെയും മെസ്സിയേയും പിന്തുണച്ച് ബ്രസീലിയൻ ആരാധകർ: രൂക്ഷ വിമർശനവുമായി നെയ്മർ

അതേസമയം, പുതിയ തലമുറ ക്ലാസിക് 350 ഉടൻ വിപണിയിലെത്തുമെന്നാണ് വിവരം. റിപ്പോർട്ടുകൾ അനുസരിച്ച് തണ്ടർബേർഡ് ശ്രേണിയ്ക്ക് പകരക്കാരനായി കഴിഞ്ഞ വർഷം നവംബറിൽ റോയൽ എൻഫീൽഡ് വില്പനക്കെത്തിച്ച മീറ്റിയോർ തയ്യാറാക്കിയ ജെ ഫ്ലാറ്റ് ഫോമിലാണ് 2021 ക്ലാസിക് 350 തയ്യാറാക്കിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button