മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞു : സംഭവം കേരളത്തിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് അമ്പലമുക്കിലാണ് സംഭവം. മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ തമിഴ്നാട് സ്വദേശി മുരുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഭാര്യയെ മര്‍ദിച്ച ശേഷം കുഞ്ഞിനെ റോഡിലേക്ക് എറിയുകയായിരുന്നു.

Read Also : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം 

കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച്‌ വിശദമായ ആരോഗ്യ പരിശോധനക്ക് ശേഷം വ്യക്തമാക്കാമെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഭാര്യക്ക് പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ദൃസാക്ഷികളുടെ മൊഴി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Share
Leave a Comment