KeralaLatest NewsNews

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ച :  ജി സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചു

തോറ്റ സീറ്റുകളിൽ മാത്രമല്ല വിജയിച്ച മണ്ഡലങ്ങളിൽ ഉയർന്ന പരാതികളിലും മുഖം നോക്കാതെയുള്ള പരിശോധനകളിലേക്ക് നീങ്ങുകയാണ് സിപിഎം

തിരുവനന്തപുരം : ജി സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ച് സിപിഎം. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് മണ്ഡലത്തിന്‍റെ ചുമതലയുള്ള ജി.സുധാകരനെതിരെ വിമര്‍ശനങ്ങളുയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് ചുമതല. പാലാ കൽപറ്റ മണ്ഡലങ്ങളിലെ തോൽവികളിലും അന്വേഷണം നടത്തും.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ട് ശരിവച്ചായിരുന്നു സിപിഎം സംസ്ഥാന സമിതിയിൽ ജി സുധാകരനെതിരെ വിമർ‍ശനങ്ങൾ ഉയര്‍ന്നത്. തോറ്റ സീറ്റുകളിൽ മാത്രമല്ല വിജയിച്ച മണ്ഡലങ്ങളിൽ ഉയർന്ന പരാതികളിലും മുഖം നോക്കാതെയുള്ള പരിശോധനകളിലേക്ക് നീങ്ങുകയാണ് സിപിഎം.

Read Also  :  ഇ​ന്ധ​ന​വി​ല വ​ര്‍​ധ​നവ് ത​ട​യാ​ന്‍ കേ​ന്ദ്രം സ​ബ്‌​സി​ഡി നൽകിയാൽ മതിയെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ജി സുധാകരനെതിരെ വിമർശനമുയർന്നത്. രണ്ട് ടേം വ്യവസ്ഥയെ തുടർന്നാണ് ഇത്തവണ അമ്പലപ്പുഴയിൽ ജി സുധാകരന് വഴിയടഞ്ഞത്.സുധാകരനിൽ നിന്നും പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്നും ആലപ്പുഴ ജില്ലാകമ്മിറ്റിയിൽ നിന്നും വിമർശനം ഉയർന്നിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button