തിരുവനന്തപുരം: ഗര്‍ഭിണികള്‍ നിർബന്ധമായും വാക്സിനെടുക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. ഗര്‍ഭകാലത്ത് കോവിഡ് ബാധിച്ചാല്‍ കുഞ്ഞിന് പൂര്‍ണ വളര്‍ച്ചയെത്തും മുമ്പേ പ്രസവസാധ്യതയുണ്ടെന്നും അതിനാൽ ഗര്‍ഭിണികള്‍ വാക്സീനെടുക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘സംസ്ഥാനത്ത് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സീന് നല്കാന് അനുമതിയുണ്ട്. ഗര്‍ഭകാലത്ത് കോവിഡ് ബാധിച്ചാല്‍ കുഞ്ഞിന് പൂര്‍ണ വളര്‍ച്ചയെത്തും മുന്‍പ് പ്രസവം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഗര്‍ഭിണികള്‍ കോവിഡ് ബാധിതരായാല്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ നല്‍കേണ്ടി വരും. വാക്സിന് നല്‍കുന്നതിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ വാക്സിന് എടുക്കാന്‍ തയാറാകണം’. മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments