തിരുവനന്തപുരം: മദ്യശാലകൾക്ക് മുന്നിലെ തിരക്കൊഴിവാക്കാൻ നടപടികളുമായി ബെവ്കോ. ഔട്ട്ലെറ്റുകൾക്ക് മുന്നിൽ മദ്യം വാങ്ങാനെത്തുന്നവരുടെ നീണ്ടനിര രൂപപ്പെട്ട സാഹചര്യത്തിൽ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചതിനെത്തുടർന്നാണ് പുതിയ നീക്കം.
സാധ്യമായ സ്ഥലങ്ങളിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തണം. ക്യൂ നടപ്പാക്കാൻ പൊലീസിന്റെ സേവനം തേടണം. ശാരീരിക അകലം ഉറപ്പാക്കാൻ വൃത്തങ്ങള്‍ വരയ്ക്കണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ ബെവ്കോ എം.ഡി യോഗേഷ് ഗുപ്ത പുറത്തിറക്കി. ജീവനക്കാർ കുറവുള്ള ഷോപ്പുകൾക്ക് കോവിഡ് നിയന്ത്രണത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന ഷോപ്പുകളിലെയും ഓഡിറ്റ് സംഘത്തിലെയും ജീവനക്കാരുടെ സേവനം ഉപയോഗിക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നു.
Post Your Comments