Latest NewsIndiaNews

ജമ്മു കശ്മീരിലെ ഏറ്റുമുട്ടൽ: ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചു. ലഷ്‌കർ ഇ ത്വയ്ബ ഭീകരനെയാണ് വധിച്ചത്. മൂന്ന് ഭീകരരെയാണ് ശനിയാഴ്ച്ച അനന്തനാഗിൽ സൈന്യം വധിച്ചത്.

Read Also: കശ്മീരില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭീകര ബന്ധം:പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ശനിയാഴ്ച്ച ഉച്ചയോടെയാണ് അനന്തനാഗിൽ ഏറ്റുമുട്ടൽ ഉണ്ടായത്. വധിച്ച ഭീകരരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു രണ്ടുപേരെ തിരിച്ചറിയാനുള്ള നടപടി ക്രമങ്ങൾ സൈന്യം ആരംഭിച്ചു.

അരീഫ് ഹസം എന്ന ഭീകരനെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. 2019 ൽ ഹവീൽദാർ മൻസൂർ ബെയ്ഗ് കൊല്ലപ്പെടാൻ ഇടയായ ഭീകരാക്രമണ കേസിലെ പ്രതിയാണ് ഇയാളെന്നാണ് സുരക്ഷാ സേന അറിയിക്കുന്നത്.

Read Also: അബോര്‍ഷന്‍ പുല്ലുപറിക്കുപോലെ സുഖകരമായ ഇടപാടാണെന്ന് പറഞ്ഞെഴുതിയ പലതിനോടും വിയോജിപ്പ്: വൈറൽ പോസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button