തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ 15 പേർക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. സിക്ക വൈറസിന്‍റെ കാര്യത്തില്‍ അമിതമായ ഭീതി വേണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഇത് ഒരു തരം പനിയാണ് എന്നാല്‍ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഗര്‍ഭിണികളില്‍ സിക്ക ബാധിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ട്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനം പ്രതിരോധത്തിനായി ഉറപ്പ് വരുത്തും. മഴക്കാല രോഗങ്ങളും മരണങ്ങളും ഇത്തവണ കുറവായിരുന്നുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സിക്ക വൈറസ് ബാധയെ നേരിടാൻ കൃത്യമായ അക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും വാക്സിന്‍ എത്തിക്കുക എന്നതാണ് മുഖ്യലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Post Your Comments