KeralaLatest NewsNewsIndia

ജനസംഖ്യാ നയം നടപ്പിലാക്കാൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ

ചില സമൂഹങ്ങൾക്ക് ജനസംഖ്യാ വർദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ല

ലക്‌നൗ: സംസ്ഥാനത്ത് ജനസംഖ്യാ നയം നടപ്പിലാക്കാൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തിന്റെ വികസനം മുൻനിർത്തി ജനസംഖ്യ നിയന്ത്രിക്കാൻ വേണ്ടിയാണ് സർക്കാർ നിയമം നടപ്പിലാക്കുന്നത്. ലോക ജനസംഖ്യാ ദിനത്തിൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി യോഗി ആദിത്യാനാഥ് നടത്തും.

വിവിധ സമൂഹങ്ങളെ കേന്ദ്രീകരിച്ച് 2021 – 2030 കാലയളവിലാകും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുക. ജനസംഖ്യ നിയന്ത്രിക്കുന്നതിലൂടെ സംസ്ഥാനത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കുകയും വിവിധ തലത്തിലുള്ള വികസനം സാദ്ധ്യമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം.

ചില സമൂഹങ്ങൾക്ക് ജനസംഖ്യാ വർദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും ദാരിദ്ര്യവും, നിരക്ഷരതയുമാണ് ജനസംഖ്യാ വർദ്ധനവിന് കാരണമാകുന്നതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംസ്ഥാനത്തെ ജനന നിരക്ക് 2.7 നിലവിൽ ശതമാനമാണ്. രാജ്യത്ത് ഉത്തർപ്രദേശിലും ബീഹാറിലുമാണ് ജനന നിരക്ക് ഇത്രയും കൂടുതൽ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button