ലക്നൗ : ഉത്തര്‍പ്രദേശില്‍ കോവിഡിന്റെ കാപ്പ വകഭേദം രണ്ടുപേര്‍ക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു. ജിനോ സ്വീക്വന്‍സിങ് പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്.
ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ 107 സാമ്പിളുകള്‍ ഡല്‍റ്റ വകഭേദമാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിക്കുന്നത് ആദ്യമല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജിനോ സ്വീക്വന്‍സിങ് പരിശോധനക്കുള്ള സൗകര്യം വര്‍ധിപ്പിക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.
Read Also : കൊല്ലം ജില്ലയിൽ ആംഫിബിയൻ വാഹനങ്ങൾ എത്തുന്നു, വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് ഇത് ആദ്യം !
സംസ്ഥാനത്ത് നേരത്തെയും കാപ്പ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു. ഭയപ്പെടേണ്ടതില്ലെന്നും ഇതിനുള്ള ചികിത്സ സംസ്ഥാനത്ത് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments