ന്യൂഡല്‍ഹി: ആക്ടിവിസ്റ്റുകളായ മുസ്ലിം സ്ത്രീകളെ വിൽക്കാനുണ്ടെന്നു പരസ്യപ്പെടുത്തിയ വ്യാജ ആപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുസ്ലിം സ്ത്രീകളെ വില്‍പ്പനക്ക് വെച്ചിരിക്കുന്നു എന്ന് ചിത്രീകരിച്ച ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പിനെതിരെ പോലീസ് കേസെടുത്തിരുന്നു. മുസ്ലിം സ്ത്രീകളെ മാത്രം തിരഞ്ഞുപിടിച്ച് അവഹേളിക്കുന്ന രീതിയിലുള്ള ആപ്പ് നിർമ്മിച്ചതിനു പിന്നിൽ വൻ ശക്തികളാണെന്നാണ് ആരോപണം.
ആപ്പിന് പിന്നിൽ ഒരു സംഘം തന്നെയുണ്ടെന്നാണ് റിപ്പോർട്ട്. മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ അവരറിയാതെ ശേഖരിച്ച് ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസ്ലിം വനിതാ ആക്ടിവിസ്റ്റുകള്‍, ജേര്‍ണലിസ്റ്റുകള്‍, വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിയവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആപ്പാണ് വൈറലാകുന്നത്. നിരവധി പേർ രംഗത്തെത്തിയതോടെ സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. ഉത്തരേന്ത്യയില്‍ മുസ്ലിം സ്ത്രീകളെ അപമാനിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ‘സുള്ളി’.
Also Read:സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ പോലീസിനോട് വിശദമായ റിപ്പോർട്ട് തേടിയിരുന്നു. ‘ഗിറ്റ് ഹബ്’ എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്‌തെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. സ്ത്രീകളെ അപമാനിച്ച ‘സുള്ളി ഡീല്‍സി’നെതിരെ ശശി തരൂര്‍ എംപി അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇതൊരു സൈബർ കുറ്റകൃത്യമാണെന്നായിരുന്നു ശശി തരൂർ വ്യക്തമാക്കിയത്. സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിനായി സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് അന്വേഷിക്കണം എന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.
ഗിറ്റ് ഹബ് എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ‘സുള്ളി ഡീല്‍സ്’ എന്ന വെബ്‌സൈറ്റില്‍ ഇന്നത്തെ ഡീല്‍’ എന്ന അടിക്കുറിപ്പോടെ ചില പ്രൊഫൈലുകളില്‍ നിന്ന് മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. നിരവധി ആളുകളാണ് ആപ്പിനെതിരെ പരസ്യമായി രംഗത്ത് വന്നത്. സംഭവം വിവാദമായതോടെ സുള്ളി ഡീല്‍സ് എന്ന ആപ്പിന്റെ ഓപണ്‍ സോഴ്സ് പ്ലാറ്റ്ഫോമായ ഗിറ്റ്ഹബ് ചിത്രങ്ങള്‍ പിന്‍വലിക്കുകയായിരുന്നു.
Revolting. This is a cyber crime the @DelhiPolice should investigate & a misuse of social media to threaten women (which falls squarely into the agenda of Parliament’s IT Committee.) Will pursue further. https://t.co/zd9uGMQZdn
— Shashi Tharoor (@ShashiTharoor) July 7, 2021
Post Your Comments