തിരുവനന്തപുരം : തന്നെ കേരളത്തില്‍ നിന്നും ആട്ടിയോടിക്കുകയാണെന്നുള്ള കിറ്റക്സ് എം.ഡി സാബു ജേക്കബിന്റെ ആരോപണത്തോട് പ്രതികരിച്ച് വ്യവസായ മന്ത്രി പി. രാജീവ്. അവര്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും ഇങ്ങനെ ഒരു പ്രചാര വേലയ്ക്ക് മുമ്പ് ഞങ്ങള്‍ക്ക് ഒരു അവസരം നല്‍കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കിറ്റക്സ് നടത്തുന്ന പ്രതികരണങ്ങള്‍ സമൂഹം പരിശോധിക്കട്ടെയെന്നും പി. രാജീവ് പറഞ്ഞു. സൗമ്യമായി തന്നെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഗവണ്മെന്റിന് ഇപ്പോഴും തുറന്ന മനസാണ്. എല്ലാ സംരംഭകരുമായും നല്ല രീതിയില്‍ ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ നല്ല രീതിയില്‍ വ്യവസായം തുടങ്ങാനുള്ള അന്തരീക്ഷം ശക്തിപ്പെട്ട് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതൽ നിക്ഷേപകര്‍ ഇവിടേക്ക് വരുന്നുണ്ട്. ഇത്തരം ഒരു സാഹചര്യം നിലനില്ക്കുമ്പോള് തെറ്റായ രീതിയിലുള്ള സന്ദേശം ഉണ്ടാകരുതെന്ന അഭ്യര്ഥനയാണ് നടത്തിയത്. നല്ല രീതിയില്‍ ഗവണ്മെന്റ് സംരംഭകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments