Latest NewsIndiaNewsTechnology

ഒറ്റത്തവണ ചാർജ് ചെയ്താൽ 3 ദിവസത്തെ ബാറ്ററി ലൈഫ് : കുറഞ്ഞ വിലയിൽ നോക്കിയ ജി20 ഇന്ത്യയില്‍ എത്തി

മുംബൈ : കുറഞ്ഞ വിലയിൽ നോക്കിയ ജി20 ഇന്ത്യയില്‍ അവതരിപ്പിച്ച്‌ എച്ച്‌എംഡി ഗ്ലോബല്‍. ഒറ്റത്തവണ ചാർജ് ചെയ്താൽ 3 ദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ ജി20 വാഗ്ദാനം ചെയ്യുന്നത്.

Read Also : കമല്‍ഹാസന്റെ പാർട്ടി തകർന്നടിയുന്നു : കമലിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന മഹേന്ദ്രനും 78 നേതാക്കളും ഡിഎംകെയില്‍ ചേർന്നു 

മീഡിയാടെക് ജി35 പ്രോസസറാണ് നോക്കിയ ജി20യുടെ കരുത്ത്. മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റം ഉള്ളതിനാല്‍ തടസമില്ലാത്ത രീതിയില്‍ ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുകയും മാറ്റുകയും ചെയ്യാം. ഫെയ്സ്, സൈഡ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് പോലുള്ള മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകളും ഇതില്‍ ഉള്‍പ്പെടും.

48എംപി ക്വാഡ് ക്യാമറയും 8എംപി മുന്‍ ക്യാമറയുമാണ് ഫോണിന്. ടിയര്‍ട്രോപ്പ് ഡിസ്പ്ലേയ്ക്കൊപ്പം ബ്രൈറ്റ്നെസ് എളുപ്പം കൈകാര്യം ചെയ്യാനാവുന്ന വിധത്തിലാണ് 6.5 എച്ച്‌ഡി+ സ്‌ക്രീന്‍. 4ജിബി റാം/64 ജിബി സ്റ്റോറോജോടെ നൈറ്റ്, ഗ്ലേസിയര്‍ നിറഭേദങ്ങളില്‍ നോക്കിയ ജി20 ലഭ്യമാവും. 12,999 രൂപയാണ് വില. ആമസോണ്‍, നോക്കിയ ഡോട്ട് കോം/ഫോണ്‍ എന്നിവ വഴി പ്രീബുക്കിങ് തുടങ്ങി. രണ്ട് വര്‍ഷത്തെ ഓപറേറ്റിങ് സിസ്റ്റം അപ്ഡേറ്റുകള്‍ക്കൊപ്പം മൂന്ന് വര്‍ഷത്തെ പ്രതിമാസ സുരക്ഷാ അപ്ഡേറ്റുകളും നോക്കിയ ജി20 ഉറപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button