Latest NewsNewsIndia

കമല്‍ഹാസന്റെ പാർട്ടി തകർന്നടിയുന്നു : കമലിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന മഹേന്ദ്രനും 78 നേതാക്കളും ഡിഎംകെയില്‍ ചേർന്നു

ചെന്നൈ : നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മക്കള്‍ നീതി മയ്യത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഏറ്റവുമൊടുവിൽ കമല്‍ഹാസന്റെ വിശ്വസ്തനായിരുന്നു മഹേന്ദ്രനും ഡിഎംകെയില്‍ ചേർന്നു.

Read Also : സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു : ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് 

മക്കള്‍ നീതി മയ്യത്തില്‍ ഏറ്റവും ജനസ്വാധീനമുള്ള നേതാവായിരുന്നു മഹേന്ദ്രന്‍. പാര്‍ട്ടിയെ ഒറ്റിക്കൊടുത്ത വഞ്ചകരെന്നാണ് കമല്‍ഹാസന്‍ ഇവര്‍ പുറത്തുപോയപ്പോള്‍ വിശേഷിപ്പിച്ചത്. ഇതിന് ശേഷം നിരവധി പേര്‍ എംഎന്‍എം വിട്ടുപോയിരുന്നു.

മഹേന്ദ്രനെ ഡിഎംകെയിലേക്ക് സ്വാഗതം ചെയ്യാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തന്നെ നേരിട്ടെത്തിയിരുന്നു. മഹേന്ദ്രന്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 78 പ്രമുഖ നേതാക്കളെയും ഡിഎംകെയിലേക്ക് കൊണ്ടുവന്നിരുന്നു. സ്റ്റാലിന്‍ നേരിട്ടെത്തിയതും ഈ മികവ് കൊണ്ടാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെയ്‌ക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയതിന് ശേഷമാണ് മഹേന്ദ്രന്‍ ഇപ്പോള്‍ അതേ പാർട്ടിയിൽ ചേർന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കമല്‍ഹാസന്റെ പാർട്ടി എല്ലാ സീറ്റുകളിലും പരാജയപ്പെട്ടിരുന്നു. കമൽഹാസൻ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കോയമ്പത്തൂർ മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button