Latest NewsIndia

അടിമുടി മാറ്റം: മുന്‍ ഐ.പി.എസ്​ ഉദ്യോഗസ്​ഥന്‍ കെ. അണ്ണാമലൈ തമിഴ്​നാട്​ ബി.ജെ.പി അധ്യക്ഷന്‍

കാരൂര്‍ ഉള്‍പെടുന്ന കൊങ്ങു പ്രദേശത്ത്​ ബി.ജെ.പിക്ക്​ ശക്തമായ സാന്നിധ്യമുണ്ട്​.

ന്യൂഡല്‍ഹി: ഐ.പി.എസ്​ പദവി ഉപേക്ഷിച്ച്‌​ രാഷ്​ട്രീയക്കാരനായ കെ. അണ്ണാമലൈ ബി.ജെ.പി തമിഴ്​നാട്​ ഘടകം അധ്യക്ഷനാകും. എല്‍. മുരുഗന്‍ കേന്ദ്ര സഹമന്ത്രിയായ ഒഴിവിലാണ്​ നിയമനം. തമിഴ്​നാട്​ ബി.ജെ.പി അധ്യക്ഷ പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ്​ 37കാരനായ അണ്ണാമലൈ. കാരൂര്‍ ജില്ലയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച അണ്ണാമലൈ ഗൗണ്ടര്‍ സമുദായാംഗമാണ്​. കാരൂര്‍ ഉള്‍പെടുന്ന കൊങ്ങു പ്രദേശത്ത്​ ബി.ജെ.പിക്ക്​ ശക്തമായ സാന്നിധ്യമുണ്ട്​.

പാര്‍ട്ടിയില്‍ ചേര്‍ന്ന്​ ഒരു വര്‍ഷത്തിനുള്ളില്‍ ഒരാള്‍ സംസ്​ഥാന അധ്യക്ഷ പദവിയില്‍ എത്തുന്നതും ഇതാദ്യമായാണ്​.കര്‍ണാടക കേഡര്‍ 2011 ബാച്ച്‌​ ഐ.പി.എസ്​ ഉദ്യോഗസ്​ഥനായ അണ്ണാമലൈ ചികമഗളൂരു, ഉഡുപ്പി ജില്ലകളില്‍ പൊലീസ്​ സൂപ്രണ്ടായി സേവനമനുഷ്​ടിച്ചിട്ടുണ്ട്​. ബംഗളൂരു സൗത്ത്​ ഡെപ്യൂട്ടി പൊലീസ്​ കമീഷണറുമായിരുന്നു. 2019 സെപ്​റ്റംബറിലാണ്​ പൊലീസ്​ കുപ്പായം ഉപേക്ഷിച്ചത്​. കോയമ്പത്തൂരിലെ പ്രശസ്​തമായ കോളജില്‍ നിന്നും എന്‍ജിനിയറിങ്​ പാസായ അണ്ണാമലൈ ​ഐ.ഐ.എം ലഖ്​നോവില്‍ നിന്ന്​ എം.ബി.എ ബിരുദവും കരസ്​ഥമാക്കിയിട്ടുണ്ട്​.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന അണ്ണാമലൈ നിലവില്‍ സംസ്​ഥാന വൈസ്​ പ്രസിഡന്‍റാണ്​.സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെയുടെ പിന്തുണ കൂടിയുള്ള അണ്ണാമലൈ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വന്തം ജില്ലയിലെ തന്നെ അറവക്കുറിച്ചിയില്‍ ഡി.എം.കെയുടെ ആര്‍. ഇള​ങ്കോയോട്​ പരാജയപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button