COVID 19KeralaLatest NewsNews

കൊല്ലം ജില്ലയില്‍ കുട്ടികളില്‍ കൊവിഡ് രോഗബാധ വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പ്

കൊല്ലം : കൊല്ലം ജില്ലയില്‍ കുട്ടികളിലെ കോവിഡ് രോഗവ്യാപന തോത് 20 ശതമാനത്തിന് മുകളിലെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതും ബിവറേജുകള്‍ തുറന്നതും രോഗനിയന്ത്രണത്തിന് തിരിച്ചടിയായതായും രോഗ വ്യാപനത്തിന് കരണമായെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

Read Also : വിമാനം തകര്‍ന്ന് വീണ് നിരവധി മരണം 

കൊല്ലം ജില്ലയിൽ കുട്ടികള്‍ക്ക് 10 ശതമാനത്തില്‍ താഴെ മാത്രം ഉണ്ടായിരുന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇപ്പോള്‍ ഇരുപതിന് മുകളിലാണ്. അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസുകളും ജില്ലയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനുള്ള കഠിന ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

അതേസമയം മദ്യശാലകളിലും പൊതുസ്ഥലങ്ങളിലും ബസുകളിലും ആള്‍ക്കൂട്ടങ്ങള്‍ വ്യാപകമാകുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുകയാണ്. കൊല്ലം ജില്ലയിൽ ഇന്നലെ 1151 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തു നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 1143 പേർക്കും 5 ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button