ന്യൂഡല്‍ഹി: ഉഭയകക്ഷികളോടുള്ള ചൈനയുടെ കടുത്ത നിലപാടുകൾ തുടരുന്നു. മറ്റു രാജ്യങ്ങളുടെ ധാരണകളെ മാനിക്കാന്‍ ചൈന തയ്യാറാകാത്തത് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ പറഞ്ഞു. റഷ്യൻ വിദേശകാര്യമന്ത്രി സെജി ലാവ്റോവുമായി കൂടികാഴ്ചയ്ക്ക് മോസ്കോയില്‍ എത്തിയതാണ് ജയ്‌ശങ്കര്‍. ഇന്ത്യയും ചൈനയുമായി ദീര്‍ഘനാളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തെ കുറിച്ച് റഷ്യയിലെ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. കാലങ്ങളായി ഇന്ത്യയും ചൈനയും തമ്മിൽ പറയത്തക്ക ഏറ്റുമുട്ടലുകൾ ഒന്നുമില്ലെങ്കിലും ചൈനയുടെ ഇത്തരത്തിലുള്ള നടപടികൾ ഇന്ത്യയെ നിരാശപ്പെടുത്തുന്നുണ്ട്.
Also Read:ചർമ്മ സംരക്ഷണത്തിന് വെള്ളരിക്ക
നിലവിൽ ചൈന ഒപ്പുവച്ച ഉഭയകക്ഷി കരാറിലുള്ള വ്യവസ്ഥകള്‍ പോലും പാലിക്കാന്‍ ചൈനയ്ക്ക് സാധിക്കാത്തതാണ് പ്രശ്നങ്ങള്‍ക്കുള്ള പ്രധാന കാരണം. കരാര്‍ ഒപ്പിട്ട് 45 വര്‍ഷങ്ങള്‍ക്കു ശേഷം ചൈനയുമായി ഇന്ത്യയിപ്പോൾ അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.
അതിര്‍ത്തിയില്‍ സമാധാനം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദമാണ്. എന്നാല്‍ ആ സൗഹൃദത്തിന്റെ അടിത്തറതന്നെ ഇളകിയാല്‍ പിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ലോക രാജ്യങ്ങളോടെല്ലാം തന്നെ സമാന നിലപാടുകളാണ് ചൈനയെടുക്കുന്നത്. ചൈനയുടെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾക്കെതിരെ പല രാജ്യങ്ങളും മുൻപും രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments