ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ മൂന്ന് വർഷത്തോളം പീഡിപ്പിച്ച് ഒടുവിൽ കെട്ടിത്തൂക്കിയ പ്രതി അർജുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്ന് വ്യക്തമായതോടു കൂടെ കേരളത്തിലെ സാംസ്കാരിക നായകരെയോ പുരോഗമന ചിന്തക്കാരെയോ കാണാനില്ലല്ലോയെന്ന ആക്ഷേപമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ഒരു പാവപ്പെട്ട കുടുംബത്തിലെ കുഞ്ഞു ആയതുകൊണ്ടും പ്രതി സഖാവായതുകൊണ്ടുമാണ് കേരളത്തിലെ സാംസ്‌കാരിക നായകർ വിഷയത്തിൽ പ്രതികരിക്കാത്തതെന്ന വിമർശനമാണുയരുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങളില്‍ അന്തിച്ചർച്ചകളും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നവർ വണ്ടിപ്പെരിയാറിൽ മൗനം ആചരിക്കുകയാണ്. ചിലര്‍ ഡിവൈഎഫ്‌ഐക്കാരനാണ് പ്രതിയെന്ന് പറയാതെ പ്രതികരിച്ചുവെന്ന് വരുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരണം നടത്താന്‍ പോലും ഡിവൈഎഫ്‌ഐ തയ്യാറായിട്ടില്ല.
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ സമരവുമായി രംഗത്തുവന്നു. ഇവര്‍ ബാലാവകാശ കമ്മീഷന്‍ ഓഫീസിലേക്ക് സമരം നടത്തി. കള്ളക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായപ്പോൾ കോടിയേരിയുടെ കൊച്ചുമകന് വേണ്ടി രംഗത്തുവന്ന ബാലാവകാശ കമ്മീഷന്‍ എവിടെയെന്ന് ചോദിച്ചാണ് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്.
കുട്ടിയെ അര്‍ജുന്‍ മൂന്നു വര്‍ഷമായി ഉപദ്രവിച്ചിരുന്നു. മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്ത് മിഠായിയും മറ്റും നല്‍കിയായിരുന്നു പീഡനം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അര്‍ജുന്‍ ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായിരുന്നു.
Post Your Comments