Life Style

സന്ധികളിലെ വേദനയ്ക്ക് പരിഹാരം മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ച വെള്ളം

എന്നാല്‍ രാവിലെ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതിനെക്കുറിച്ചു കേട്ടിട്ടുണ്ടോ, ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. ചൂടുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതിന്റെ ഗുണവശങ്ങളെക്കുറിച്ചറിയൂ, വെറുംവയറ്റില്‍ ഇതു കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.

➤ പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി ലഭിയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്. പ്രത്യേകിച്ചു കോള്‍ഡ് പോലുള്ള പ്രശ്നങ്ങളുള്ളവര്‍ ഇത് ശീലമാക്കുന്നത് ഏറെ ഗുണകരമാണ്. മഞ്ഞളിലെ ലിപ്പോസാക്കറൈഡുകളാണ് ഈ ഗുണം നല്‍കുന്നത്.

➤ സന്ധികളിലെ വേദന

സന്ധികളിലെ ടിഷ്യൂ നാശം തടയാനുള്ള എളുപ്പവഴിയാണിത്. ഇതുകാരണം സന്ധികളിലെ വേദനയും വാതസംബന്ധമായ രോഗങ്ങളും തടയാനാകും.

➤ കൊളസ്ട്രോള്‍

കൊളസ്ട്രോള്‍ പ്രശ്നങ്ങളുള്ളവര്‍ക്ക് ഇത് തടയാനുള്ള നല്ലൊരു വഴിയാണിത്. ഇത് ശരീരത്തിലെ കൊളസ്ട്രോള്‍ കുറച്ച് സ്ട്രോക്ക്, ഹാര്‍ട്ട് രോഗസാധ്യതകള്‍ കുറയ്ക്കുന്നു.

➤ ദഹനപ്രവര്‍ത്തനങ്ങള്‍

ഈ പാനീയം ബൈല്‍ അഥവാ പിത്തരസം ഉല്‍പാദിപ്പിയ്ക്കാന്‍ ശരീരത്തിന് പ്രേരണയാകും. ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും.

Read Also:- രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ‘പാഷൻ ഫ്രൂട്ട്’

➤ ബാക്ടീരിയ, വൈറല്‍, ഫംഗല്‍

ബാക്ടീരിയ, വൈറല്‍, ഫംഗല്‍ ഇന്‍ഫെക്ഷനുകളെ തടയാനുള്ള നല്ലൊരു വഴിയാണിത്. ഇതുകൊണ്ടുതന്നെ ഒരുമാതിരി രോഗങ്ങളില്‍ നിന്നെല്ലാം ശരീരത്തെ സംരക്ഷിയ്ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button