കുവൈത്ത് സിറ്റി: കോവിഡിനൊപ്പം പ്രവാസികൾക്ക് ഭീഷണിയായി കുവൈത്തിലെ പുതിയ നിയമങ്ങൾ. ജോലി മാറ്റം ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങള്‍ പറഞ്ഞ് 14,600 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കിയതായി കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. റദ്ദാക്കിയ ലൈസന്‍സുകള്‍ ഉപയോഗിക്കാനോ പുതുക്കാനോ കഴിയില്ല. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ യോഗ്യതയുള്ള ജോലികള്‍ ചെയ്‍തിരുന്നവര്‍ ആ ജോലികളില്‍ നിന്ന് മാറുമ്പോഴാണ് ലൈസന്‍സുകള്‍ റദ്ദാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
Also Read:മലപ്പുറത്ത് യുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന പരാതിയില്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതി
കുവൈത്തിൽ 15,75,000 ഡ്രൈവിങ് ലൈസന്‍സ് ഉടമകളാണ് നിലവിലുള്ളത്. ഇവരില്‍ 6,70,000 പേര്‍ സ്വദേശികളും 8,50,000 പേര്‍ പ്രവാസികളുമാണ്. 30,000 ബിദൂനികള്‍ക്കും 25,000 ഗള്‍ഫ് പൗരന്മാര്‍ക്കും കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുണ്ട്. രാജ്യത്ത് മൂന്ന് ലക്ഷത്തോളം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്‍തിട്ടുള്ളത്.
ലൈസന്‍സ് അനുവദിക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇക്കാര്യത്തില്‍ ഒരു ഇളവും നല്‍കരുതെന്നും ട്രാഫിക് വിഭാഗം അറിയിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു നിബന്ധന പാലിക്കാതെ വന്നാല്‍ അവ റദ്ദാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
Post Your Comments