![](/wp-content/uploads/2021/06/aisha-sultana-2.jpg)
കൊച്ചി: രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് പോലീസ് ലാപ്ടോപ് പിടിച്ചെടുത്തത്. രണ്ട് മണിക്കൂറോളമായിരുന്നു ചോദ്യംചെയ്യൽ നീണ്ടു നിന്നത്. ഐഷ സുൽത്താനയുടെ എറണാകുളം കാക്കനാട്ടെ ഫ്ലാറ്റില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
Also Read:സ്ത്രീ കഥാപാത്രങ്ങള്‍ വിവസ്ത്രര്‍: ഫ്രീ ഫയര്‍ പോലുള്ള ഗെയിം ‘മരണക്കളി’
എന്നാൽ മുന്‍കൂട്ടി യാതൊരു അറിയിപ്പും ഇല്ലാതെയാണ് ചോദ്യം ചെയ്യലിന് പൊലീസ് എത്തിയതെന്ന് ഐഷ പറഞ്ഞു. പിടിച്ചെടുത്ത ലാപ്ടോപ്പ് തന്‍റെ അനിയന്റേതാണെന്നും അനിയന്‍റെ ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിച്ചതായും ഐഷ പറഞ്ഞു. ഐഷയെ ചോദ്യം ചെയ്തതിന് പിന്നാലെ കവരത്തി പൊലീസ് കൊച്ചിയില്‍ തുടര്‍ന്നേക്കുമെന്നാണ് വിവരം. ഐഷയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഐഷയുടെ സാമ്പത്തിക സ്രോതസില്‍ സംശയങ്ങളുണ്ടെന്ന് കവരത്തി പൊലീസ് അറിയിച്ചു.
ബയോ വെപ്പൺ പരാമര്‍ശത്തില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തില്‍ റദ്ദാക്കാന്‍ ആകില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നായിരുന്നു കേസ് പരിഗണിച്ച സമയത്ത് കോടതിയുടെ നിലപാട്.
Post Your Comments